IdukkiKeralaLatest NewsNews

നാട്ടിലിറങ്ങി അരിക്കൊമ്പൻ! തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന് നേരെ പാഞ്ഞടുത്തു

വിനോദസഞ്ചാര കേന്ദ്രമായ മേഘമലയിലേക്ക് പ്രവേശിക്കുന്നതിൽ ജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്

ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പൻ മേഘമലയിൽ തുടരുന്നു. പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടതിനു ശേഷം ഏറെ ദൂരം സഞ്ചരിച്ചാണ് അരിക്കൊമ്പൻ മേഘമലയിൽ എത്തിയിരിക്കുന്നത്. ഇതോടെ, തമിഴ്നാട് ട്രാൻസ്പോർട്ട് ബസിനു നേരെയാണ് അരിക്കൊമ്പൻ പാഞ്ഞടുത്തത്. മേഘമലയിൽ നിന്ന് ചിന്നമന്നൂരിലേക്ക് പോയ ബസ് നേരെയാണ് തടസം സൃഷ്ടിക്കുന്ന രീതിയിൽ അരിക്കൊമ്പൻ എത്തിയത്. എന്നാൽ, ബസിലെ ലൈറ്റ് മിന്നിച്ചും ഹോൺ അടിച്ചും ശബ്ദമുണ്ടാക്കിയതിനെ തുടർന്ന് അരിക്കൊമ്പൻ വഴിമാറി പോകുകയായിരുന്നു.

റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, പെരിയാറിൽ നിന്ന് 8.5 കിലോമീറ്ററും, മേഘമലയിൽ നിന്ന് 5 കിലോമീറ്റർ അകലെയുമാണ് അരിക്കൊമ്പന്റെ സഞ്ചാര പാത. നിലവിൽ, വിനോദസഞ്ചാര കേന്ദ്രമായ മേഘമലയിലേക്ക് പ്രവേശിക്കുന്നതിൽ ജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ 30 അംഗ സംഘം അരിക്കൊമ്പന്റെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

Also Read: വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച കേ​സ് : ബന്ധു പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button