
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മൈഥിലി. സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള നൽകി കുടുംബജീവിതത്തിന് പ്രാഥാന്യം നൽകിയിരിക്കുകയാണ് നടി ഇപ്പോൾ. മകനായ നീല്‍ സമ്പത്തിന്റെ ചോറൂണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചും മൈഥിലി എത്തിയിരുന്നു. ‘നീലന് ഒരു നുള്ള് സ്‌നേഹമെന്ന’ ക്യാപ്ഷനോടെ പങ്കിട്ട ചോറൂണ്‍ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് സ്‌നേഹം അറിയിച്ചെത്തിയത്.
മകനെ താൻ നീലൻ, അരിക്കൊമ്പൻ എന്നെല്ലാമാണ് വീട്ടിൽ വിളിക്കുന്നതെന്നാണ് ഗൃഹലക്ഷ്മിക്കു നൽകിയ അഭിമുഖത്തിൽ മൈഥിലി വെളിപ്പെടുത്തി. കുട്ടിയുടെ നൂലു കെട്ട് ചിത്രങ്ങൽ പങ്കു വച്ചപ്പോഴാണ് മൈഥിലി അമ്മയായ വിവരം ആരാധകർ അറിഞ്ഞത്. ഇപ്പോഴിതാ ഗുരുവായൂരിൽ മകന് ചോറൂണ് നടത്തിയിരിക്കുകയാണ് മൈഥിലിയും ഭർത്താവ് സമ്പത്തും. മൈ വേൾഡ് എന്ന ക്യാപ്ഷനോടെയാണ് മകന്റെ ചോറൂൺ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘അവന്റെ വരവോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളുണ്ടായി. അമ്മയായതോടെ ഉത്തരവാദിത്തങ്ങള്‍ കൂടി. അവന്റെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. പ്രസവശേഷം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലേക്ക് പോയിട്ടില്ല. വെറുതെയിരുന്ന് കരയാന്‍ തോന്നിയ നിമിഷങ്ങളില്‍ ഭര്‍ത്താവ് കൂടെത്തന്നെയുണ്ടായിരുന്നു. അതിനാല്‍ പെട്ടെന്ന് തന്നെ ആ അവസ്ഥയെ മറികടക്കാന്‍ കഴിഞ്ഞു’, മൈഥിലി പറഞ്ഞു.
Post Your Comments