Latest NewsNewsIndia

മാഞ്ചോലയില്‍ ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പന്‍ മദപ്പാടില്‍

ഉള്‍ക്കാട്ടിലേക്ക് അയക്കാന്‍ ശ്രമം തുടരുന്നതായി തമിഴ്നാട് വനംവകുപ്പ്

ചെന്നൈ: മാഞ്ചോലയില്‍ ജനവാസ മേഖലയില്‍ തുടരുന്ന അരിക്കൊമ്പന്‍ മദപ്പാടില്‍. ഉള്‍ക്കാട്ടിലേക്ക് അയക്കാന്‍ ശ്രമം തുടരുന്നതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി അരിക്കൊമ്പന്‍ ഇവിടെ തന്നെ തുടരുകയാണ്. ആനയെ ഉള്‍ക്കാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടയിലാണ് മദപ്പാടിലായത്. ഊത്ത് എസ്റ്റേറ്റിലെ ചിത്രങ്ങള്‍ വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

Read Also: വ്യാജ ലോൺ ആപ്പുകളിൽ പതിയിരിക്കുന്ന അപകടങ്ങൾ ഇവയെല്ലാം: മുന്നറിയിപ്പുമായി പോലീസ്

അരിക്കൊമ്പന്‍ കേരളത്തിലേക്ക് എത്താന്‍ സാദ്ധ്യതയില്ലെന്നാണ് വനപാലകര്‍ അറിയിച്ചത്. നെയ്യാറിന് 65 കിലോമീറ്റര്‍ അകലെയാണ് അരികൊമ്പനുള്ളത്. അപ്പര്‍ കോതയാറിലേക്ക് തിരികെ പോകാനാണ് സാദ്ധ്യത. നാട്ടിലിറങ്ങിയ അരിക്കൊമ്പന്‍ വാഴകൃഷിയും വീടിന്റെ ഷീറ്റും സിഎസ്ഐ പള്ളിയിലെ മരവും നശിപ്പിച്ചിരുന്നു. അരിക്കൊമ്പനൊപ്പം നാല് ആനകള്‍ കൂടിയുണ്ട്.

ആനയിറങ്ങിയ സാഹചര്യത്തില്‍ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തില്‍ വിനോദ സഞ്ചാരം നിരോധിച്ചിരിക്കുകയാണ്. സ്ഥലത്ത് അക്രമം നടത്തിയ അരിക്കൊമ്പന്‍ മാഞ്ചോലയില്‍ റേഷന്‍ കട ആക്രമിച്ചിട്ടില്ല. തമിഴ്‌നാട് കോതയാറില്‍ നിന്ന് 25 കിലോമീറ്റര്‍ എതിര്‍ ദിശയില്‍ സഞ്ചരിച്ച അരിക്കൊമ്പന്‍ ഇപ്പോള്‍ മാഞ്ചോല ഊത്ത് 10-ാം കാട്ടിലാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button