ചെന്നൈ: അരിക്കൊമ്പനെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ തള്ളി തമിഴ്നാട് വനംവകുപ്പ്. ആനയുടെ ഏറ്റവും പുതിയ ദൃശ്യങ്ങളും വിവരങ്ങളും വനംവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. കേരളത്തിന്റെ എതിര്‍ദിശയിലാണ് ഇപ്പോള്‍ അരിക്കൊമ്പന്റെ സഞ്ചാരം. അപ്പര്‍കോതയാര്‍ മേഖലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വനംവകുപ്പ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ അരിക്കൊമ്പന് കേരളത്തില്‍ എത്തില്ലെന്നും തമിഴ്നാട് വനംവകുപ്പ് ചൂണ്ടിക്കാട്ടി. അരിക്കൊമ്പന് പൂര്‍ണ ആരോഗ്യവാനാണെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി.
രണ്ട് ദിവസമായി ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പന് ഇന്നലെ അപ്പര്‍ കോതയാറിലേക്ക് മടങ്ങിപ്പോയിരുന്നു. ഒടുവില്‍ കിട്ടിയ റേഡിയോ കോളറിലെ സിഗ്നല്‍ പ്രകാരം അരിക്കൊമ്പന് അപ്പര്‍ കോതയാര്‍ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആന വീണ്ടും ജനവാസമേഖലയിലിറങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വനം വകുപ്പ് അറിയിച്ചു. ജനവാസ മേഖലയില്‍ ജാഗ്രത തുടരും.
Post Your Comments