താനൂർ: ബോട്ടപകടത്തിൽ നഷ്ടപ്പെട്ട 22 മനുഷ്യ ജീവന് ആര് സമാധാനം പറയുമെന്നു സന്ദീപ് വാര്യർ. മീൻ പിടിക്കണ ബോട്ട് പെയിന്റടിച്ച് കൊണ്ടുവന്ന് മനുഷ്യരെ കുത്തിനിറച്ച് യാതൊരു ലൈസൻസുമില്ലാതെ സവാരി നടത്തുമ്പോൾ തടയാൻ ഒരു സംവിധാനവും നടപ്പിലാക്കാതെ ടൂറിസം മന്ത്രി റിയാസ് ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കണമെന്ന് സന്ദീപ് വാര്യർ പറയുന്നു.
READ ALSO: എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താന്‍ ഈന്തപ്പഴം
കുറിപ്പ് പൂർണ്ണ രൂപം
നഷ്ടപ്പെട്ട 22 മനുഷ്യ ജീവന് ആര് സമാധാനം പറയും ? മീൻ പിടിക്കണ ബോട്ട് പെയിന്റടിച്ച് കൊണ്ടുവന്ന് മനുഷ്യരെ കുത്തിനിറച്ച് യാതൊരു ലൈസൻസുമില്ലാതെ സവാരി നടത്തുമ്പോൾ തടയാൻ ഒരു സംവിധാനവും പ്രവർത്തിച്ചില്ല . വർഷങ്ങളെടുക്കുന്ന ജുഡീഷ്യൽ അന്വേഷണ പ്രഹസനം ആരെ രക്ഷിക്കാനാണ് ? വേറെ ആരെ ? ടൂറിസം മന്ത്രിയെത്തന്നെ . ഈ 22 ജീവനുകൾ നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്തം ടൂറിസം മന്ത്രി റിയാസിന്റേതാണ് . ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ ഈ മന്ത്രിക്ക് അവകാശമില്ല .
Post Your Comments