Latest NewsKeralaNews

വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: സഹോദരങ്ങളും സ്ത്രീയുമടക്കം നാലുപേർ അറസ്റ്റിൽ

കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ കേസില്‍ സഹോദരങ്ങളും യുവതിയും ഉള്‍പ്പെടെ നാല് പേർ അറസ്റ്റിൽ. കോഴിക്കോട് ബാലുശേരിയിൽ ആണ് സംഭവം. ഇവരിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.

കണ്ണൂർ അമ്പായത്തോട് സ്വദേശി അലക്‌സ് വർഗീസ്, സഹോദരൻ അജിത്, താമരശേരി തച്ചംപൊയിൽ സ്വദേശി പുഷ്പയെന്ന റജിന, പരപ്പൻപൊയിൽ സനീഷ് കുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ നിന്ന് ഒമ്പത് കിലോ കഞ്ചാവ് കണ്ടെടുത്തു. വീട്ടിൽ ഉച്ചയോടെ പൊലീസ് പരിശോധനയ്‌ക്ക് എത്തുകയായിരുന്നു. പ്രതികളിൽ രണ്ട് പേർ നേരത്തെ വിവിധ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. റജിനയ്ക്ക് എതിരെ മറ്റ് സംസ്ഥാനങ്ങളിലും കേസ് നിലവിലുണ്ട്.

ഇവിടെ രാത്രി കാലങ്ങളിൽ നിരവധി വാഹനങ്ങൾ വന്ന് പോകുന്നത് പതിവാണെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button