
.
കെ എസ് ആർ ടി സി ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും. മുഖ്യമന്ത്രി 625 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും മന്ത്രി വ്യക്തമാക്കി.KSRTC will give salary to employees from now on first day of month
സർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചു. ഈ സഹായം നിലനിർത്തിക്കൊണ്ട് അടുത്ത മാസം മുതൽ ഒന്നാം തീയതി ശമ്പളം നൽകും. എല്ലാ മാസവും 50 കോടി രൂപ ധനസഹായം സംസ്ഥാനം നൽകും. SBI യുമായി ചേർന്ന് 100 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം നൽകുന്നത്. KSRTC എല്ലാ അകൗണ്ടും SBI ൽ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
2023 മെയ് മാസം വരെയുള്ള റിട്ടയർമെൻ്റ് ആനുകൂല്യങ്ങൾ നൽകി. വരുമാനത്തിൻ്റെ 5 ശതമാനം എല്ലാ ദിവസവും വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ മാറ്റി വെക്കും. PF ആനുകൂല്യങ്ങളും മെയ് വരെ നൽകി. 91.44 കോടി രൂപ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകാൻ അനുവദിച്ചു. 262.94 കോടി രൂപ ജീവനക്കാരുടെ PF ഉൾപ്പെടെ കുടിശികകൾ അടച്ചു തീർക്കാൻ ഉപയോഗിച്ചു.
മുഖ്യമന്ത്രി ഏൽപ്പിച്ച ചുമതല നിർവഹിക്കാൻ കഴിഞ്ഞു. KSRTC യ്ക്ക് 148 അക്കൗണ്ട് ഉണ്ടായിരുന്നു. ഇവയെല്ലാം ക്ലോസ് ചെയ്തു. ഇനി 31 അക്കൗണ്ട് ബാക്കി ഉണ്ട്. ഓവർ ഡ്രാഫ്റ്റ് 10.8 % ആണ് പലിശ. മെഡിക്കൽ ബോർഡ് അംഗീകരിക്കാത്ത ഒരാൾക്കും ലൈറ്റ് ഡ്യൂട്ടി ഉണ്ടാകില്ല. കടം വാങ്ങിയാണ് ശമ്പളം നൽകുന്നത്. ജീവനക്കാർ അത് അറിഞ്ഞ് പ്രവർത്തിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Post Your Comments