കുളനട: ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിരോധിത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് പിഴയേർപ്പെടുത്തി കുളനട ഗ്രാമപഞ്ചായത്ത്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിപണനം, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിയുക, കത്തിക്കുക, ഒഴുക്കി വിടുക എന്നിവയ്ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കുളനട ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Read Also : പത്ത് ലക്ഷം പേര് അണിനിരന്ന പ്രധാനമന്ത്രി മോദിയുടെ വമ്പന്‍ റോഡ് ഷോ ആരംഭിച്ചത് ഹനുമാന് ചാലിസ ചൊല്ലി
ഗ്രാമപഞ്ചായത്ത് പരിധിയിലുളള വീടുകളിലും മറ്റെല്ലാ സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കേണ്ടതും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേനയ്ക്ക് കൈമാറേണ്ടതുമാണെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.
Read Also : സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം: അന്വേഷണം ആരംഭിച്ച് എക്സൈസ്, ‘അമ്മ’യിൽ നിന്നടക്കം വിവരങ്ങൾ തേടും
Post Your Comments