കല്പറ്റ: സ്കൂള്‍ പരിസരത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച കേസിൽ യുവാവിന് രണ്ടരവര്‍ഷം കഠിന തടവും 7000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നടവയല്‍ സ്വദേശിയായ മധുവിനെ(37)യാണ് കോടതി ശിക്ഷിച്ചത്. കല്പറ്റ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്. സുനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2022ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി പ്രഖ്യാപിച്ചത്.
Read Also : ലോകകപ്പ് ലഖ്നോവിലായിരുന്നുവെങ്കിൽ ശ്രീകൃഷ്ണന്റെ അനുഗ്രഹത്തോടെ ഇന്ത്യ വിജയിച്ചേനേ – അഖിലേഷ് യാദവ്
ഒരു മാസം മുമ്പ് സമാനമായ മറ്റൊരു കേസിലും മധുവിനെ അഞ്ചു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരുന്നു. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂള്‍ പരിസരത്ത് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികളെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. അന്നത്തെ പനമരം പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന കെ.എ. എലിസബത്താണ് കേസിലെ ആദ്യാന്വേഷണം നടത്തിയിരുന്നത്.
പിന്നീട് സബ് ഇൻസ്പെക്ടർ വിമൽ ചന്ദ്രനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. ബബിത ഹാജരായി.
Post Your Comments