ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘മയക്കുമരുന്നിനെക്കുറിച്ച് ഭയം, ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ വിട്ടില്ല’

കൊച്ചി: സിനിമ സെറ്റുകളിലെ ലഹരിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയതോടെയാണ് വീണ്ടും ഈ വിഷയം ചർച്ചകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇതോടെ നിരവധി താരങ്ങൾക്കെതിരെയാണ് ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുന്നത്.

ഇപ്പോൾ സിനിമയിലെ ലഹരിയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ടിനി ടോം. മലയാള സിനിമയിൽ പല താരങ്ങളും ലഹരി ഉപയോ​ഗിക്കുന്നുണ്ടെന്ന് ടിനി ടോം പറയുന്നു. ഒരിക്കൽ തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാൽ, ലഹരിയോടുള്ള ഭയം മൂലം അവസരം വേണ്ടെന്നു വച്ചെന്നും ടിനി ടോം പറഞ്ഞു.

കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരായ പോലീസിന്റെ ‘യോദ്ധാവ്’ ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.

ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ;

സിനിമയെക്കുറിച്ച് പറയാന്‍ താന്‍ ആളല്ല, യഥാര്‍ത്ഥ സംഭവമാണ് സിനിമയില്‍ ഉള്ളതെങ്കില്‍ അത് അന്വേഷിക്കണം: ഗവര്‍ണര്‍

‘എന്റെ മകന് സിനിമയില്‍ അവസരം ലഭിച്ചിരുന്നു. ഒരു പ്രമുഖ നടന്‍റെ മകന്റെ വേഷമായിരുന്നു ലഭിച്ചത്. പക്ഷേ അവനെ സിനിമയില്‍ അഭിനയിക്കാന്‍ വിടില്ലെന്ന് എന്റെ ഭാര്യ എന്നോട് ഉറപ്പിച്ചു പറഞ്ഞു. അതിന് കാരണമായി ഭാര്യ പറഞ്ഞത് യുവതലമുറയെ ലഹരി മോശം അവസ്ഥയിലേക്ക് കൊണ്ടെത്തിക്കും എന്നായിരുന്നു. ആ പേടിയായിരുന്നു ഭാര്യയ്ക്ക്. സിനിമ മേഖലയിൽ പലരും ലഹരി ഉപയോഗിക്കുന്നവരാണ്. പതിനാറ് പതിനെട്ട് വയസിലാണ് കൂടുതലായും കുട്ടികള്‍ വഴി തെറ്റുന്നത്. എനിക്ക് ഒരു മകൻ മാത്രമേയുള്ളു. ലഹരിക്ക് അടിമയായ ഒരു നടനെ ഞാൻ ഈ അടുത്തിടെ കണ്ടിരുന്നു. അദ്ദേഹത്തിന്‍റെ പല്ലുകളെല്ലാം പൊടിഞ്ഞു തുടങ്ങിയിരുന്നു. ലഹരി ഉപയോഗിക്കുന്നതിനാൽ അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് പലരും പറയുന്നത്. ഇപ്പോള്‍ പല്ല് പൊടിഞ്ഞു. ഇനി അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമ്മുടെ ലഹരി

shortlink

Related Articles

Post Your Comments

Related Articles


Back to top button