
തൃശൂർ : പാലക്കാട് വടക്കഞ്ചേരിയില്‍ ലഹരി ഇടപാട് തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്ക് നേരെ വധശ്രമം. കല്ലിങ്കല്‍ പാടം സ്വദേശിയായ ലഹരി ഇടപാടുകാരന്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉവൈസിന് പരുക്കേറ്റു.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എ എസ് ഐ ഉവൈസിന്റെ നേതൃത്വത്തിലുള്ള സംഘം ലഹരി ഇടപാടുകാരെ പിന്തുടരുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിന് മുന്നില്‍ പോലീസ് ജീപ്പ് നിര്‍ത്തി. കാറിലുണ്ടായിരുന്നവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കാര്‍ പെട്ടന്ന് മുന്നോട്ടെടുത്ത് പോലീസുകാരെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ചു.
ഉവൈസ് റോഡിലേക്ക് തെറിച്ചുവീഴുകയും കാലിന് പരുക്കേല്‍ക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന രണ്ട് പോലീസുകാര്‍ ചാടി മാറിയതിനാല്‍ പരുക്കേറ്റില്ല. പ്രതികളെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
Post Your Comments