
കൊച്ചി : എറണാകുളത്ത് ലഹരി സംഘത്തെ കുറിച്ച് പോലീസിന് വിവരം നല്‍കിയ വയോധികന് മര്‍ദനമേറ്റു. വൈപ്പിന്‍ സ്വദേശി ഉണ്ണികൃഷ്ണ (66)നെ ലഹരി സംഘം വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി.
പരുക്കേറ്റ ഉണ്ണികൃഷ്ണന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് വൈപ്പിന്‍ സ്വദേശി ഉണ്ണികൃഷ്ണനെയും ഇളയ മകനെയും അഞ്ചംഗ സംഘം വീട്ടില്‍ കയറി മര്‍ദിച്ചത്. അക്രമികള്‍ ലഹരി ഉപയോഗിക്കുന്നതും കച്ചവടം നടത്തുന്നതും പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വീട് കയറി ആക്രമണം നടത്തിയത്.
ഇളയ മകനെ മര്‍ദിക്കുന്നത് കണ്ട് തടുക്കാന്‍ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന് ക്രൂരമര്‍ദനമേറ്റത്. സംഭവത്തില്‍ മുളവുകാട് പോലീസ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തു.
Post Your Comments