KasargodLatest NewsKeralaNattuvarthaNews

ലോഡ്ജില്‍ മുറിയെടുത്തത് കള്ളപ്പേരില്‍, മുഴുവന്‍ സമയവും മദ്യപാനം: പോലീസ് തിരയുമ്പോള്‍ അരുണ്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍

കാഞ്ഞങ്ങാട്: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരന്‍ കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ മുറിയെടുത്തത് കള്ളപ്പേരില്‍. ഇയാള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാറില്ലായിരുന്നു എന്നും വ്യാഴാഴ്ച റൂം ഒഴിയുമെന്നാണ് അറിയിച്ചിരുന്നതെന്നും ലോഡ്ജ് ജീവനക്കാര്‍ വ്യക്തമാക്കി.

ഈ മാസം രണ്ടിന്, പെരിന്തല്‍മണ്ണ സ്വദേശി രാജേഷ് എന്ന പേരിലാണ് അരുണ്‍ ലോഡ്ജില്‍ മുറിയെടുത്തത്. ഡ്രൈവര്‍ ആണെന്നാണ് പറഞ്ഞത്. മിക്കപ്പോഴും മുറിയില്‍ തന്നെയായിരുന്നു. മുഴുവന്‍ സമയവും മദ്യപിച്ച അവസ്ഥയില്‍ ആയിരുന്നു. വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ മാത്രമാണ് പുറത്തിറങ്ങിയിരുന്നതെന്നും ജീവനക്കാര്‍ പറഞ്ഞു.

കിംഗ് ചാൾസിൻ്റെ കിരീടധാരണം ആഘോഷമാക്കുവാൻ ഇംഗ്ലണ്ടിലെ വിരാൾ മലയാളി കമ്മ്യൂണിറ്റി

വ്യാഴാഴ്ച മുറിയില്‍ നിന്ന് അനക്കമൊന്നും ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് സൈബര്‍ അധിക്ഷേപ കേസിലെ പ്രതിയാണെന്ന സംശയം ഉയര്‍ന്നത്.

അരുണ്‍ വിദ്യാധരന്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കൈ ഞരമ്പ് മുറിഞ്ഞ നിലയിലാണ്. സമീപത്തു നിന്നും ഉറക്കഗുളികയെന്നു സംശയിക്കുന്നവയുടെ പായ്ക്കറ്റും കണ്ടെടുത്തു.

‘ചെയ്യുന്നത് ഏത് പണിയായാലും നന്നായി ചെയ്യുന്നതാണ് രീതി: തുറന്ന് പറഞ്ഞ് ഷക്കീല സിനിമകളുടെ സംവിധായകൻ

കോന്നല്ലൂര്‍ സ്വദേശിയായ വിഎം ആതിര(26)യാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. സൈബര്‍ അധിക്ഷേപത്തിന് പോലീസില്‍ പരാതി നല്‍കിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും, സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതായും ആതിരയുടെ സഹോദരീഭര്‍ത്താവും മണിപ്പൂര്‍ സബ് കളക്ടറുമായ ആശിഷ് ദാസ് വ്യക്തമാക്കി. തുടർന്ന്, അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button