ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘ചെയ്യുന്നത് ഏത് പണിയായാലും നന്നായി ചെയ്യുന്നതാണ് രീതി: തുറന്ന് പറഞ്ഞ് ഷക്കീല സിനിമകളുടെ സംവിധായകൻ

കൊച്ചി: ഷക്കീലയുൾപ്പെടെയുള്ള അഭിനേതാക്കളെ വെച്ച് സോഫ്റ്റ് പോൺ സിനിമകൾ ചെയ്ത ഫിലിം മേക്കറാണ് എടി ജോയ്. ഇത്തരം സിനിമകൾ ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ എടി ജോയ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. സംവിധായകൻ പിജി വിശ്വംഭരൻ അവസരം നിഷേധിച്ചതിനേത്തുടർന്ന് ഉണ്ടായ വാശിയിലാണ് താൻ ഇത്തരം ചിത്രങ്ങൾ ചെയ്തതെന്ന് എടി ജോയ് പറയുന്നു.

എടി ജോയ് പറഞ്ഞ വാക്കുകൾ ഇങ്ങനെ;

‘പിജി വിശ്വംഭരൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടായിരുന്നു. പിടി എബ്രഹാമായിരുന്നു അതിന്റെ പ്രൊഡ്യൂസർ. പുള്ളിക്കാരന്റെ സിനിമകളിൽ സ്റ്റിൽ ഫോട്ടോ​ഗ്രാഫറായി വർക്ക് ചെയ്തിട്ടുണ്ട്. പുള്ളിയോട് ചാൻസ് ചോദിച്ചിരുന്നു, പി.ജി വിശ്വംഭരൻ ഒരു പടം ചെയ്യുന്നുണ്ട്. ജോയിയെ ക്യാമറാമാനായി വെക്കാമെന്ന് പറഞ്ഞു. അങ്ങനെ അവർ രണ്ട് പേരും മദ്രാസിൽ വന്നു. ഞാനവരുടെ റൂമിൽ പോയി. ജോയിയാണ് ക്യാമറാമാൻ എന്ന് വിശ്വംഭരൻ സാറിനോട് നിർമ്മാതാവ് പറഞ്ഞു.

ഏയ് ജോയിയെ വെക്കാൻ പറ്റില്ല, എനിക്ക് സ്ഥിരം ക്യാമറാമാനുണ്ട്, അങ്ങനെയെങ്കിൽ ക്യാമറയും ഡയറക്ഷനും ജോയിക്ക് കൊടുത്തേക്കെന്ന് വിശ്വംഭരൻ സാർ പറഞ്ഞു. ഒരു കുഴപ്പവുമില്ല, ഞാൻ വർക്ക് ചെയ്യുന്നില്ല എന്ന് പറഞ്ഞ് ഞാൻ പോയി. എബ്രഹാം ചേട്ടൻ എന്റെ പിന്നാലെ വന്നു, ജോയി വിഷമിക്കേണ്ട പറഞ്ഞ് ശരിയാക്കാം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു കുഴപ്പമില്ല പടം വർക്ക് ചെയ്യുമ്പോൾ തൃപ്തിയായി വർക്ക് ചെയ്യണം. പക്ഷെ പുള്ളിയോട് പറഞ്ഞേക്ക് ഞാൻ ഡയറക്ഷനും ക്യാമറയും ചെയ്യുമെന്ന്.

‘കേരളത്തിൽ നിലവിലില്ലാത്ത കാര്യം പ്രചരിപ്പിക്കുന്നു’: പരാതിയുമായി ഡി.വൈ.എഫ്.ഐ

അതൊക്കെ എന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷെ നല്ല പടങ്ങൾ കിട്ടിയില്ല. പടങ്ങൾ ചെയ്യണമെന്ന വാശിയിലാണ് എ സിനിമകൾ ചെയ്യുന്നത്. ആദ്യം ചെയ്യുന്നത് ഷക്കീലയുടെ പടമാണ്. കിന്നാരത്തുമ്പി ഓടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. അങ്ങനെയൊരു ട്രെൻഡ് വന്നപ്പോൾ വലിയ പടങ്ങളെടുത്ത് സാമ്പത്തിക നഷ്ടം വന്ന നിർമ്മാതാക്കൾ ഇത്തരം സിനിമകളെടുത്തു. അവരുടെ സ്വന്തം പേരിലല്ല ഈ സിനിമകൾ എടുത്തത്.

ഷക്കീലയുൾപ്പെടെയുള്ള നടിമാർ ഷൂട്ടിം​ഗിന് സഹകരിക്കുമായിരുന്നു. ചെയ്യുന്നത് ഏത് പണിയായാലും നന്നായി ചെയ്യുന്നതാണ് രീതി. പിന്നെ സെറ്റ് വളരെ നീറ്റായിരിക്കും. വൃത്തികെട്ട പരിപാടികളാെന്നും സെറ്റിലുണ്ടായിട്ടില്ല. ഇപ്പോഴും ഷക്കീലയോടോ അഭിനയിച്ച മറ്റുള്ളവരോടോ ചോദിച്ചാൽ അവർ പറയും. തൊഴിലായി മാത്രമേ കണ്ടിട്ടുള്ളൂ. കമ്പി പടം എന്ന് പറയുന്നവരുടെ ഷൂട്ടിം​ഗ് കഴിഞ്ഞാൽ എന്തൊക്കെ പോക്രിത്തരങ്ങളാണവിടെ നടക്കുന്നത്. നല്ലവരും ഉണ്ട്. എനിക്ക് വന്ന നിർമ്മാതാക്കളും നടിമാരെയാെന്നും അപ്രോച്ച് ചെയ്തിട്ടില്ല.

88 ദിവസം ജയിലില്‍; 4 പേരുടെയും ഗൾഫിലെ ജോലി പോയി, ഒരാളെ ഭാര്യ ഉപേക്ഷിച്ചു: പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം

കാരണം അവർ പൈസ ഇല്ലാതെയാണ് പടമെടുക്കാൻ വരുന്നത്. ഷൂട്ടിം​ഗ് തീരുമ്പോഴേക്കും ഡിസ്ട്രിബ്യൂട്ടേർസൊക്കെ വരും. എല്ലാവർക്കും കാശ് കൊടുക്കും’ ഇത്തരം സിനിമകൾ ചെയ്തതിൽ ഇപ്പോൾ വിഷമമുണ്ട്. പക്ഷെ എന്ത് ചെയ്യനാണ്. ക്യാമറയും ഡയറക്ഷനും ചെയ്യാനുള്ള വാശിയായിരുന്നു ആ സമയത്ത്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button