അശ്വതി അച്ചുവിന്റെ കുഴിയിൽ വീണത് പോലീസുകാർ മാത്രമല്ല, രാഷ്ട്രീയ നേതാവും സംവിധായകനും; ‘അനുശ്രീ അനു’വും ഇവൾ തന്നെ !

തിരുവനന്തപുരം: ഹണിട്രാപ്പ് കേസുകളിൽപ്പെട്ട അശ്വതി അച്ചു എന്ന അശ്വതിയെ പൂവാർ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അശ്വതിയെ രക്ഷിക്കാൻ പുറത്ത് പ്രമുഖർ പല കളികളും നടത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം റൂറൽ എസ്.പി ശിൽപയുടെ കർക്കശ നിലപാടാണ് അശ്വതിയെ കുടുക്കിയത്. പൊലീസുകാരെ അടക്കം കെണിയിൽ വീഴ്ത്തിയ അശ്വതിക്ക് ഇപ്പോഴും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

അശ്വതി അച്ചു എന്ന ഐ.ഡി കൂടാതെ അനുശ്രീ അനു എന്ന വ്യാജ ഐ.ഡിയും ഇവർക്കുണ്ട്. ഇതുവഴിയാണ് അശ്വതി തന്റെ കെണികൾക്കുള്ള വല വിരിച്ചിരുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന മറ്റുപെൺകുട്ടികളുടെ ഫോട്ടോ ആയിരുന്നു ഇവർ ഇതിനെല്ലാം പ്രൊഫൈൽ ചിത്രങ്ങളായി ഉപയോഗിച്ചിരുന്നത്. ഹണി ട്രാപ്പിൽ പൊലീസുകാരെ മാത്രമല്ല, രാഷ്ട്രീയ നേതാവിനെയും യുവ സംവിധായകനെയും ഇവർ കുടുക്കിയിരുന്നു. സി.പി.എം നേതാവും ഇവരുടെ കെണിയിൽ അകപ്പെട്ടിരുന്നു. അന്ന് വിപ്ലവ നേതാവ് പണം നൽകിയാണ് ഇവരിൽ നിന്നും തടിതപ്പിയതെന്നാണ് റിപ്പോർട്ട്.

Also Read:ജമ്മു കാശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന

പൂവാർ സ്വദേശിയായ 68 കാരന് വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യ മരിച്ച ശേഷം ഭിന്നിശേഷികാരിയായ മകളെ സംരക്ഷിക്കാനാണ് 68 കാരൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഒരു സുഹൃത്തുവഴിയാണ് അശ്വതിയുടെ ആലോചനയെത്തുന്നത്. വിവാഹ ചെലവുകള്‍ക്കെന്ന പേരില്‍ അശ്വതി ആദ്യം കുറച്ചു പണം വാങ്ങി. രജിസ്ട്രേഷനായ പൂവ്വാർ സബ് രജിസ്ട്രാർ ഓഫീസിലെത്തിയപ്പോള്‍ വീണ്ടും പണം ചോദിച്ചു. ഇതിന് ശേഷം ഫോട്ടോയെടുത്തവരാമെന്ന് പറഞ്ഞാണ് അശ്വതി മുങ്ങിയത്.

പണം തിരികെ കിട്ടാതായതോടെ അശ്വതി തന്നെ പറ്റിച്ചതാണെന്ന് മനസിലായ വൃദ്ധൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ മൊഴിയെടുക്കാൻ വിളിപ്പിച്ചിരുന്നു. എന്നാൽ, 1000രൂപ മാത്രം കടം വാങ്ങിയെന്നായിരുന്നു അശ്വതി അച്ചുവിന്‍റെ മൊഴി. വിശദമായ അന്വേഷണത്തിനൊടുവിൽ വൃദ്ധൻ അശ്വതി അച്ചുവിന് പണം കൈമാറിയതിന്‍ രേഖകൾ കണ്ടെത്തി. ഇതോടെയാണ് അറസ്റ്റ്.

Also Read:‘യേശുവിനെ കാണാൻ’ കൊടും കാട്ടിനുള്ളിൽ കിടന്നവർ എല്ലാം മരിച്ചത് പട്ടിണി മൂലമല്ല! നടന്നത് ക്രൂര കൊലപാതകം

പൊലീസുകാരെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം പുറത്തറിയുന്നത് 2021 സെപ്റ്റംബറിൽ ആയിരുന്നു. കേരള പൊലീസിനാകെ നാണക്കേടായി മാറിയ ഹണി ട്രാപ്പ് കേസായിരുന്നു ഇത്. കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്. നെയ്യാറ്റിൻകര ഡിവൈഎസ്പിയാണ് ഈ കേസ് അന്വേഷിച്ചത്. ഒട്ടേറെ പൊലീസുകാര്‍ ഇരകളായതായും യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തതായും സൂചനയുണ്ട്.

കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച് സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി. പല പൊലീസുകാര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമായെങ്കിലും നാണക്കേട് കാരണം ആരും പുറത്തുപറയാൻ തയ്യാറായില്ല. ഇതുകൂടാതെ യുവതിയുടെ ബ്ലാക്ക്മെയിലിംഗിനെ തുടർന്ന് നിരവധി പൊലീസുകാരുടെ കുടുംബം തകർന്നതായും സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു.

Share
Leave a Comment