KollamLatest NewsKeralaNattuvarthaNews

കൊല്ലം ബൈപാസിൽ രണ്ട് അപകടം : മൂന്ന് മരണം, ഹോമിയോ ഡോക്ടര്‍ മരിച്ചത് അവാര്‍ഡ് വാങ്ങി മടങ്ങവെ

കൊല്ലം മങ്ങാട് പാലത്തിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആണ് രണ്ടുപേർ മരിച്ചത്

കൊല്ലം: കൊല്ലം ബൈപാസിൽ മങ്ങാടുണ്ടായ രണ്ട് അപകടത്തിലായി മൂന്ന് പേർ മരിച്ചു. കൊല്ലം മങ്ങാട് പാലത്തിന് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആണ് രണ്ടുപേർ മരിച്ചത്. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ, കാറിന്റെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്. ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്.

Read Also : ‘കേരളത്തിൽ വിഷം കലക്കുന്നു, അപകടകരം’: ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് ഗോവിന്ദൻ മാസ്റ്റർ

മറ്റൊരു വാഹനാപകടത്തിൽ കൊല്ലം ജില്ലാ കളക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സൺ രഞ്ജിത് മരിച്ചു. കൊല്ലം ബൈപാസിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് രഞ്ജിത് മരിച്ചത്.

മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button