Latest NewsKeralaNews

‘കേരളത്തിൽ വിഷം കലക്കുന്നു, അപകടകരം’: ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർ.എസ്.എസ് ആണെന്ന് ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലർ ഉയർത്തിവിട്ട വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ചിത്രത്തിനെത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ രംഗത്ത്. കേരള സ്റ്റോറിക്ക് പിന്നിൽ വർ​ഗീയ അജണ്ടയുടെന്ന് അദ്ദേഹം ആരോപിച്ചു. ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണെന്നും കേരളത്തിലെ മതനിരപേക്ഷതയിൽ വിഷം കലക്കാനാണ് ശ്രമമെന്നും എം.വി.​ഗോവിന്ദൻ പറഞ്ഞു.

‘കേരളത്തെ വിഷം കലക്കി വളരെ അപകടകരമായൊരു തലത്തിലേക്ക് നീക്കാൻ വേണ്ടിയിട്ടുള്ള ശ്രമമാണ്. ആ ശ്രമമാണ് കേരള സ്റ്റോറി എന്ന് പറയുന്ന സിനിമയിലൂടെ അവർ അവതരിപ്പിക്കാൻ ഉ​ദ്ദേശിക്കുന്നത്. മത സ്പർദ്ദ ഉണ്ടാക്കുന്ന ഒരു നിലപാടും സ്വീകരിക്കാൻ പാടില്ല പ്രസം​ഗം നടത്താൻ പാടില്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. ഇത് മത സ്പർദ്ദ ഉണ്ടാക്കുക മാത്രമല്ല വർ​ഗീയ കലാപത്തിലേക്ക് നയിക്കാനുള്ള ആഹ്വാനം നൽകുന്നതാണ്. അത് ഒരുതരത്തിലും കേരളത്തിലെ ആരോ​ഗ്യപരമായ ജീവിതത്തിന് ​ഗുണം ചെയ്യുന്ന ഒന്നല്ല’, എന്നാണ് എം വി ​ഗോവിന്ദൻ പറഞ്ഞത്.

അതേസമയം, സിനിമയ്‌ക്കെതിരെ നടക്കുന്ന ആഹ്വാനങ്ങൾക്ക് പിന്നാലെ വിമർശകരെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് വന്നു. സംസ്ഥാനത്ത് ഐഎസ് റിക്രൂട്ട്മെന്റ് നടന്നുവെന്ന കാര്യത്തിൽ തർക്കമില്ലെന്നും എത്ര പെൺകുട്ടികളെന്ന കണക്കിൽ മാത്രമാണ് തർക്കമെന്നും സുരേന്ദ്രൻ പറഞ്ഞു. 32,000 പെൺകുട്ടികളെ മതംമാറ്റി നാടുകടത്തിയെന്ന കണക്കിൽ തർക്കമുണ്ട്, പക്ഷെ ഐ.എസ് റിക്രൂട്ട്‌മെന്റ് നടന്നുവെന്നതിൽ തർക്കമില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ വാക്കുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button