Latest NewsArticleKeralaCinemaNewsBollywoodWriters' Corner

‘ഭീകരവാദത്തെ ഭീകരവാദമെന്ന് വിശേഷിപ്പിക്കാൻ ഒരു മതത്തിന്റെയും അടിമയാകേണ്ടതില്ല,വെറും മനുഷ്യന്‍ ആയാല്‍ മതി’:അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

അനുജയെന്ന മഹാരാജാസിൽ പഠിച്ച ഹിന്ദു പെൺകുട്ടി ഒരു ഇസ്ലാമിനെ പ്രണയിച്ചത് തെറ്റൊന്നുമല്ല. യഥാർത്ഥ പ്രണയത്തിനു മതവും ജാതിയും പണവുമൊന്നും മതിൽക്കെട്ടുകൾ തീർക്കാറില്ല. വീട്ടുകാരെ എതിർത്തുക്കൊണ്ട് അനുജ അവൾ സ്നേഹിച്ച മുസ്ലീം യുവാവിനോടൊപ്പം ജീവിക്കാൻ തീരുമാനിച്ചത് പുരോഗമനാത്മകമായ സ്ത്രീ സ്വാതന്ത്ര്യം. ! അവനു ഭാര്യയും കുട്ടികളുമുണ്ടെന്നറിഞ്ഞുകൊണ്ട് അയാളോടൊപ്പം ജീവിക്കാൻ തീരുമാനിച്ച പെൺകുട്ടി ധൈര്യവതി തന്നെ ! ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ നവോത്ഥാന മതിലു കെട്ടാൻ പ്രാപ്തയായ ചുവപ്പിൻ്റെ പ്രതിനിധിയായ തന്റേടി പെൺകുട്ടി.

പക്ഷേ ഖാലിമെന്ന അവളുടെ കാമുകന് അവളേക്കാൾ പ്രണയം അയാളുടെ മതത്തിനോടായിരുന്നു. അവിടെയായിരുന്നു അവൾക്കു തെറ്റുപറ്റിയത്. അതിനു കൊടുക്കേണ്ടി വന്ന വില അവളുടെ ജീവനും. ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ട അനുജയുടെ മുടി പറ്റെ വെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് കീഴിൽ മുടി ചിതറിക്കിടക്കുന്നുമുണ്ടായിരുന്നു. ജനൽപ്പടിയിൽ ഷേവിംഗ് റേസറും കത്രികയും കണ്ടെത്തിയിരുന്നു. അനുജ ആവശ്യപ്പെട്ടതനുസരിച്ച് താൻ മുടി മുഴുവൻ മുറിക്കുകയായിരുന്നുവെന്നാണ് ഖാലിദ് പോലീസിനോട് പറഞ്ഞത്. ഇതിന് ശേഷം വൈകിട്ട് ആറരയോടെ പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ അവളെ കണ്ടതെന്നും ഖാലിം പറഞ്ഞിരുന്നു.

Also Read:ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സിന് ദാരുണാന്ത്യം

എന്നാൽ തല മൊട്ടയടിക്കാനുണ്ടായ കാരണം മാത്രം ഇയാൾ വെളിപ്പെടുത്തിയിരുന്നില്ല. നീണ്ട മുടിയുണ്ടായിരുന്ന അനുജ കോളേജിലെ മറ്റൊരു പെൺകുട്ടിയോടൊപ്പം കാൻസർ രോഗികൾക്ക് വേണ്ടി മുടി മുറിച്ചിരുന്നു. പക്ഷേ മരിച്ചപ്പോൾ മുടി പറ്റെ മുറിച്ചിരുന്നു. കോളേജിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഭർത്താവിനെ കൊണ്ട് തല മൊട്ടയടിപ്പിക്കുന്നതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇന്നും അജ്ഞാതം. പിന്നീട് ആ ഖാലിദിന് എന്ത് സംഭവിച്ചുവെന്നതും അതിനേക്കാൾ അജ്ഞാതം. ഇവിടെ അനുജ കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോയെന്നതു ഉത്തരമില്ലാത്ത ചോദ്യം മാത്രമായി അവശേഷിക്കുന്നു .ഇനിയതൊരു ആത്മഹത്യയായിരുന്നുവെങ്കിൽ തന്നെ സ്വർഗ്ഗതുല്യമായ ഒരു ദാമ്പത്യം ആയിരുന്നില്ല അവളുടേത്‌ എന്നതായിരുന്നു സത്യം.

തൃശൂർ മലക്കപ്പാറയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ഈവയെന്ന പതിനേഴുകാരിയുടെ കൊലപാതകം ഇവിടെ ചർച്ചയേ ആയിട്ടില്ല. ഈവയുടെ മരണത്തിൽ ഹൃദയം നുറുങ്ങി അച്ഛൻ ആന്റണി ഏഷ്യാനെറ്റിനോടും മനോരമന്യൂസിനോടും നടത്തിയ വെളിപ്പെടുത്തലുകൾ കേട്ടതായി ഭാവിച്ചതേയില്ല സാംസ്കാരിക കേരളം. മരട് സ്വദേശിയായ ഗോപിക (ഈവ) യെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും പെൺകുട്ടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു.

മലക്കപ്പാറയെത്തിപ്പോൾ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്റെ നമ്പറും പൊലീസിന് ലഭിച്ചു. സർവീസ് ചെയ്യാനെത്തിച്ച കാർ മോഷണം പോയതായി സഫർ ജോലി ചെയ്യുന്ന എറണാകുളം മരടിലെ സർവീസ് സ്റ്റേഷൻ അധികൃതർ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മരട് പൊലീസിൽ പരാതി നൽകിയിരുന്നു. സഫറിനെയും കാണാനില്ലെന്നു പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയിലെ അന്വേഷണത്തിനിടെ, സഫറിൻറെ മൊബൈൽ ലൊക്കേഷൻ പൊലീസ് തിരഞ്ഞു.

Also Read:കൊച്ചി-ധനുഷ്‌കോടി നാഷണൽ ഹൈവേ പിണറായി സർക്കാർ പണിതതെന്ന് സഖാക്കൾ; ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

അതേസമയം തന്നെയാണ് ഗോപികയുടെ പിതാവ് രാത്രി ഏഴോടെയാണ് സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയത്. പക്ഷേ, പരാതിയിൽ സഫറിൻറെ കാര്യം പരാമർശിച്ചിരുന്നില്ല. സെൻട്രൽ പൊലീസ് അപ്പോൾ തന്നെ കേസെടുക്കുകയും മറ്റു സ്റ്റേഷനുകളിലേക്കു വിവരം കൈമാറുകയും ചെയ്തു. മരടിൽ നിന്നു മോഷണം പോയ കാർ മലക്കപ്പാറ ചെക്പോസ്റ്റ് കടന്നു തമിഴ്നാട്ടിലേക്കു പോയതായി മലക്കപ്പാറ പൊലീസിന് 7 മണിയോടെ വിവരം ലഭിച്ചു. സഫറിന്റെ മൊബൈൽ ലൊക്കേഷൻ വച്ചാണ് ഇതു മനസ്സിലാക്കിയത്. മലക്കപ്പാറ പൊലീസ് പിന്നാലെ പാഞ്ഞു. തമിഴ്നാടിന്റെ ഭാഗമായ വാൽപ്പാറ ചെക്പോസ്റ്റിലും പൊലീസിനും സന്ദേശം കൈമാറി.

വാൽപ്പാറ ചെക് പോസ്റ്റെത്തുന്നതിനു മുൻപു തന്നെ, 8 മണിയോടെ, വാട്ടർഫാൾ പൊലീസ് കാർ തടഞ്ഞു. പരിശോധനയിൽ, കാറിൽ പെൺകുട്ടിയെ കണ്ടെത്തിയില്ല. കാറിൽ രക്തക്കറ കണ്ടെത്തിയതോടെ അവർ സഫറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലക്കപ്പാറയിൽ നിന്നുള്ള പൊലീസ് സംഘം, സഫറിനെയും കൂട്ടി 4 മണിക്കൂറോളം നടത്തിയ തിരച്ചലിലാണു മൃതദേഹം കണ്ടെത്തിയത്. കേരള അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയ തോട്ടം. പിന്നീട് ആ കേസിനെ കുറിച്ചോ സഫറിനെ കുറിച്ചോ ആരും കേട്ടിട്ടില്ല.

ആറ്റുകാൽ സ്വദേശിനിയായ നിമിഷ ഫാത്തിമയായതും തമ്മനം സ്വദേശിനിയായ മെറിൻ മറിയയായതും പ്രണയസാക്ഷാത്ക്കാരത്തിനു വേണ്ടി മാത്രം. ഇവരുടെ ഭർത്താക്കന്മാരായ പാലക്കാട് സ്വദേശികളായ സഹോദരങ്ങൾ ക്രിസ്ത്യൻ മതത്തിൽ നിന്നും പരിവർത്തനം ചെയ്യപ്പെട്ട് ഇസ്ലാമായവരാണ്. ക്രിസ്ത്യൻ മതത്തിലും ഏകദൈവവിശ്വാസമാണല്ലോ..അങ്ങനെയുള്ളവർ എന്തിനുവേണ്ടി മറ്റൊരു ഏകദൈവവിശ്വാസമുള്ള മതത്തിൽ ചേരണം? നമ്മുടെ രാജ്യത്ത് മതസ്വാതന്ത്ര്യം ഏതൊരു പൌരന്റെയും അവകാശമാണ്. അപ്പോൾ ഒരാൾ പരിവർത്തനം ചെയ്യപ്പെട്ടു മറ്റൊരു മതത്തിൽ ചേരുന്നതിനെ ചോദ്യം ചെയ്തുകൂടാ.

പക്ഷേ പ്രണയത്തിൽ കുരുക്കി ഒരു ലക്ഷ്യത്തിനു വേണ്ടി ഒരാളെ മതപരിവർത്തനം ചെയ്യിക്കുന്നത് തെറ്റ് തന്നെയാണ്. പ്രണയത്തിന്റെ വലയിൽ കുരുങ്ങുന്ന പെൺകുട്ടികൾ വിവാഹമെന്ന ലക്ഷ്യത്തിനു വേണ്ടിമാത്രം അവർ അതുവരെ വിശ്വസിച്ചിരുന്ന മതത്തെയും വിശ്വാസത്തെയും മാറികടന്നുക്കൊണ്ട് അതുവരെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ മറന്നുകൊണ്ട്, മറ്റൊരാളുടെ വിശ്വാസത്തെയും മതത്തെയും സ്വീകരിക്കുന്നു. അങ്ങനെ പ്രണയസാഫല്യം നേടുന്ന പെൺകുട്ടികൾ ചെന്നുചേരുന്നത് സ്വർഗ്ഗതുല്യമായ ദാമ്പത്യജീവിതത്തിലേക്കല്ല .മറിച്ചു ഒരിക്കലും രക്ഷപ്പെടാൻ കഴിയാത്ത വലിയൊരു കുരുക്കിലേക്കാണ്.

Also Read:കാൽനടയാത്രക്കാരന്‍റെ കൈ ഹാന്‍റലിൽ തട്ടി, ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റു:മധ്യവയസ്കന് ദാരുണാന്ത്യം

പ്രണയം വിശുദ്ധമാണ്. മനുഷ്യരാശിയോളം പഴക്കമുള്ളതാണ് പ്രണയവും. ഉപാധികളില്ലാതെ ഒരാളെ സ്നേഹിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതാണ് പ്രണയം. അവിടെ മതത്തിന്റെയോ മതഗ്രന്ഥങ്ങളുടെയോ നീതിസാരങ്ങൾ വിലങ്ങുതടിയാവില്ല.ഭക്ഷണങ്ങളിലെ വൈരുദ്ധ്യം പ്രശ്നങ്ങൾ സൃഷ്ടിക്കില്ല. മാംസാഹാരം കഴിക്കുന്നവനും പച്ചക്കറികൾ കഴിക്കുന്നവൾക്കും ഒരുമിച്ചു ഒരേ പാത്രത്തിൽനിന്നും ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ടെങ്കിൽ,ഒരേ കൂരയിൽ പാർക്കാനും കഴിയും. ശരീരം മറയ്ക്കണമെന്നും തല മറയ്ക്കണമെന്നും ഇന്നലെ വരെ നിങ്ങളെ സ്നേഹിച്ചവൻ നിങ്ങളെ നിർബന്ധിക്കുന്നുവെങ്കിൽ ഓർക്കുക അവനിലുള്ളത് നിങ്ങളോടുള്ള പ്രണയമല്ല,മറിച്ച് അവന്റെ മതത്തിനോടുള്ള അടങ്ങാത്ത പ്രണയം മാത്രമാണ്..നിങ്ങളെ അവന്റെ മതത്തിലേക്ക് ചേർക്കുക വഴി അവനു വന്നുചേരുമെന്ന് മൂഡമായി സ്വപ്നം കാണുന്നത് നിങ്ങളെയല്ല മറിച്ച് സ്വർഗ്ഗരാജ്യവും ഹൂറികളെയുമാണ്.

ചില സംഭവങ്ങളിൽ വസ്തുനിഷ്ഠമായ നിലപാട് എടുക്കുന്നവരെ വർഗ്ഗീയവാദിയെന്നോ സംഘിയെന്നോ ആക്ഷേപിക്കുന്നത് ഇരുട്ടു കൊണ്ട് ഓട്ട അടക്കുന്നതിന് തുല്യമാണ്. ഭീകരവാദത്തെ ഭീകരവാദമെന്ന് വിശേഷിപ്പിക്കാൻ ഒരു മതത്തിന്റെയും അടിമയാകേണ്ടതില്ല. വെറും മനുഷ്യൻ ആയാൽ മതി.. ഈ ഭൂമിയിൽ നിഷ്കളങ്കരായി തന്നെയാണ് ഓരോ കുഞ്ഞും ജനിക്കുന്നത്. അതിനുശേഷം മുതിർന്നവർ അവരിൽ മതപരമായി കുത്തിവയ്ക്കുന്ന വിഷമാണ് ഓരോരുത്തരെയും മതതീവ്രവാദികളും ഭീകരവാദികളുമാക്കുന്നത്. നാം വിശ്വസിക്കുന്ന ദൈവമാണ് യഥാർത്ഥമെന്നും ഇതര മതങ്ങൾ “ഹറാ”മെന്നും പഠിപ്പിക്കുന്ന മതപണ്ഡിതന്മാരും മതസ്ഥാപനങ്ങളുമാണ് യഥാർത്ഥത്തിൽ തീവ്രവാദത്തിന്റെ വിത്തുക്കൾ പാകുന്നവർ. അത്തരക്കാരെ ഒറ്റക്കെട്ടായി തുരത്തിയോടിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. അതുപോലെ തന്നെ ഒറ്റപ്പെടുത്തേണ്ടവരാണ് ലവ് ജിഹാദ് എന്നത് ഒരു യാഥാർത്ഥ്യമാണെന്ന് പൊതുസമൂഹത്തോട് തുറന്നുപറയാൻ മടിക്കുന്നവരേയും .!

shortlink

Related Articles

Post Your Comments

Related Articles


Back to top button