KeralaLatest NewsNews

കൊച്ചി-ധനുഷ്‌കോടി നാഷണൽ ഹൈവേ പിണറായി സർക്കാർ പണിതതെന്ന് സഖാക്കൾ; ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

കുമളി: ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാറിലെ ഉൾവനത്തിലേക്കെത്തിച്ചതിന്റെ ലൈവ് ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ജനങ്ങൾക്ക് മുൻപാകെ കാണിച്ചിരുന്നു. മനോഹരമായ ആകാശകാഴ്ചകൾക്കായിരുന്നു ജനപ്രീതി കൂടുതൽ. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെയായിരുന്നു അരിക്കൊമ്പന്റെ യാത്ര. എന്നാൽ, അരിക്കൊമ്പൻ കാരണം പിണറായി സർക്കാരിന്റെ വികസന പദ്ധതിയെല്ലാം ജനങ്ങൾ കണ്ടുവെന്ന തരത്തിലായി പിന്നീടുള്ള പ്രചരണം. ഈ റോഡിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയായിരുന്നു സോഷ്യൽ മീഡിയയിലെ തർക്കം.

മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ ഈ റോഡിന്റെ അവകാശം ഇടത് സർക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും നൽകി കഴിഞ്ഞു. കൊച്ചി-ധനുഷ്‌കോടി നാഷണൽ ഹൈവേ പിണറായി സർക്കാർ പണിതതാണെന്ന അവകാശവാദം സഖാക്കളും ഏറ്റെടുത്തു. അരിക്കൊമ്പൻ കാരണം മുഹമ്മദ് റിയാസും സംഘവും ചെയ്യുന്ന വികസനം ജനങ്ങൾ കണ്ടുവെന്നാണ് സഖാക്കളുടെ വാദം. ശിവകുട്ടിയുടെ പോസ്റ്റിന് താഴെ വാദപ്രതിവാദങ്ങൾ ശക്തമാവുകയാണ്. പോസ്റ്റിന് താഴെ ശിവൻകുട്ടിയെയും സഖാക്കളെയും പരിഹസിച്ചുകൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്.

‘ഉളുപ്പില്ലാത്തതുകൊണ്ട് കുഴപ്പമില്ല. നാഷണൽ ഹൈവേ ആണ് ഇത്. ദേശാപമാനി വായിക്കുന്ന അന്തങ്ങളെ പറ്റിക്കാം, അരിക്കൊമ്പനെ കൊണ്ടുപോകുന്ന വഴി കാണിച്ചതിലൂടെ അബദ്ധത്തിലാണെങ്കിലും കേരളത്തിൽ കേന്ദ്ര സർക്കാർ പണിഞ്ഞ മികച്ച റോഡുകൾ മാധ്യമങ്ങൾ ജനങ്ങൾക്കു കാണിച്ചു കൊടുത്തു, കൊച്ചി – ധനുഷ്‌കോടി ദേശീയപാത നിർമ്മിച്ചു നൽകിയ കേന്ദ്ര സർക്കാരിന് ആയിരം ആയിരം അഭിവാദ്യങ്ങൾ, അരിക്കൊമ്പനെ കൊണ്ട് പോവാൻ വേണ്ടി പ്രത്യേകം മന്ത്രി റിയാസ് ഉണ്ടാക്കിയ റോഡ്’, ഇങ്ങനെ പോകുന്നു കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button