Latest NewsNewsInternationalBahrainGulf

ബഹ്‌റൈനിൽ മലയാളികൾ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതക ചോർച്ച: ഒരാൾക്ക് പരിക്ക്

മനാമ: ബഹ്‌റൈനിൽ മലയാളിൽ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതക ചോർച്ച. ഹമദ് ടൗൺ സൂഖിനടുത്ത് വ്യാഴാഴ്ച രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഗാരേജിലും സൂഖിലും ജോലി ചെയ്തിരുന്ന മലയാളികൾ താമസിച്ചിരുന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.

Read Also: യമൻ പൗരന്റെ കുടുംബത്തിന് ദയാധനം നൽകി നിമിഷപ്രിയയെ മോചിപ്പിക്കാൻ ശ്രമം: ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇടപെടും

താമസക്കാരിൽ ഒരാൾ രാവിലെ എഴുന്നേറ്റ് സ്വിച്ച് ഇട്ടപ്പോൾ വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു. ഇയാളുടെ വലത് കൈയ്ക്ക് പൊള്ളലേറ്റു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ അടുക്കളയുടെയും മുറിയുടെയും വാതിലുകളും ജനൽ ചില്ലുകളും ഒരു സ്റ്റീൽ അലമാരയും തകർന്നുവെന്നും അധികൃതർ അറിയിച്ചു.

Read Also: കുടിവെള്ളം ശുദ്ധമാണോയെന്ന് പരിശോധിക്കാൻ ജിയോഫിസിക്കൽ ലോഗർ യൂണിറ്റ്: ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ച് ജലവിഭവ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button