വർക്കല: വാക്കേറ്റത്തിനിടെ ഭാര്യപിതാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. ഇടവ പാറയിൽ കാട്ടുവിളാകത്ത് വീട്ടിൽ ശ്യാം (33) ആണ് അറസ്റ്റിലായത്. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ ഷാനി മൻസിലിൽ ഷാനി(52) മരിച്ച കേസിലാണ് അറസ്റ്റ്.
Read Also : കൊച്ചി-ധനുഷ്‌കോടി നാഷണൽ ഹൈവേ പിണറായി സർക്കാർ പണിതതെന്ന് സഖാക്കൾ; ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ
ഷാനിയുടെ മൂത്തമകൾ ബീനയുടെ ഭർത്താവാണ് ശ്യാം. വെള്ളിയാഴ്ച ഷാനിയും ശ്യാമുമായി വഴക്കുണ്ടായിരുന്നു. ശ്യാമും ബീനയും തമ്മിൽ പതിവായി വഴക്കുണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് വെള്ളിയാഴ്ച ഷാനിയും ശ്യാമുമായി വാക്കേറ്റമുണ്ടായത്. ഇതിനിടെ ശ്യാമിന്റെ ചവിട്ടേറ്റ് വീണ ഷാനി അബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബീനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലായിരുന്ന ശ്യാമിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാവിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments