കടപ്പത്ര വിതരണത്തിലൂടെ കോടികൾ സമാഹരിച്ച് സംസ്ഥാന ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി). ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 750 കോടി രൂപയാണ് സമാഹരിച്ചത്. രണ്ട് ഘട്ടങ്ങളിലായി കുറഞ്ഞത് 250 കോടി രൂപയും, 273 കോടി രൂപയുമാണ് സമാഹരിക്കാൻ ഉദ്ദേശിച്ചിരുന്നത്. ബാക്കി തുക ഗ്രീൻ ഇഷ്യൂ ഓപ്ഷനായിരുന്നു.
സംസ്ഥാനത്തുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളെക്കാളും, ബാങ്കുകളെക്കാളും മികച്ച നിരക്കിൽ ഫണ്ട് സ്വരൂപിക്കാൻ കെഎഫ്സിക്ക് സാധിച്ചിട്ടുണ്ട്. ബിഎസിഇയുടെ ഇലക്ട്രോണിക്സ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബിഎസ്ഇ ബോണ്ടിലൂടെ ആദ്യ ഗഡുവായ 476.50 കോടി രൂപയാണ് സമാഹരിച്ചത്. രണ്ടാം ഗഡു 8.63 ശതമാനം കൂപ്പൺ നിരക്കിൽ 273.50 കോടി രൂപയാണ് സമാഹരിച്ചത്. കടപ്പത്രങ്ങൾ വഴി ഇത്രയും തുക സമാഹരിക്കാൻ കഴിഞ്ഞത് കെഎഫ്സിയുടെ സാമ്പത്തിക ഭദ്രതയെ സൂചിപ്പിക്കുന്നതാണെന്ന് കെഫ്സി സിഎംഡി സഞ്ജയ് കൗള്‍ അഭിപ്രായപ്പെട്ടു.
Post Your Comments