ErnakulamLatest NewsKeralaNattuvarthaNews

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് : യുവാവ് പിടിയിൽ

ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് പിടിയിലായത്

കൊച്ചി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മനസിൽ സാനിഫ് (33) ആണ് പിടിയിലായത്. പള്ളുരുത്തി പൊലീസ് ആണ് പിടികൂടിയത്.

പള്ളുരുത്തി മരുന്നുകട ജംഗ്ഷനിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച സാനിഫ് 70,000 രൂപ തട്ടിയെടുക്കുകയായിരുന്നു. സ്ഥാപന ഉടമയുടെ പരാതിയിൽ കേസെടുത്ത പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്.

Read Also : സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, നിരക്കുകൾ അറിയാം

മട്ടാഞ്ചേരി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ കെ.ആർ മനോജിന്റെ നിർദ്ദേശപ്രകാരം പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ കെ.എസ് ജയന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ മനോജ് എം, മുനീർ എം.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രജിത്ത്, സുഭാഷ്, പ്രശാന്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button