KeralaLatest NewsNews

ശൗചാലയത്തില്‍ പൊള്ളലേറ്റനിലയില്‍ ധനകാര്യ സ്ഥാപത്തിലെ ജീവനക്കാരി: ചികിത്സയിലിരിക്കെ മരണം

ബുധനാഴ്ച വൈകീട്ടാണ് ഷിതയെ തീപ്പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്

പാലക്കാട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശൗചാലയത്തില്‍ പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. പട്ടാമ്പിയില്‍ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും ഓങ്ങല്ലൂർ വാടാനാംകുറുശ്ശി സ്വദേശിയുമായ ഷിത(27)യാണ് ചികിത്സയിലിരിക്കെ മരിച്ചത്.

read also; സ്കൂട്ടറും ചെരുപ്പും പാലത്തിന് സമീപം: കാണാതായ ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ മൃതദേഹം കണ്ടെത്തി

ബുധനാഴ്ച വൈകീട്ടാണ് ഷിതയെ തീപ്പൊള്ളലേറ്റനിലയില്‍ കണ്ടെത്തിയത്. ഇവർ ശൗചാലയത്തില്‍ കയറി തീകൊളുത്തുകയായിരുന്നുവെന്നാണ് സൂചന. പൊള്ളലേറ്റ യുവതിയെ പാലക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button