കടുത്തുരുത്തി: മുക്കുപണ്ടം പണയംവച്ചു പണംതട്ടിയ കേസില്‍ ഒരാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ ചിറപ്പാറ കോളനി ഭാഗത്ത് തൈക്കാവില്‍ സബീറി(അദ്വാനി 35)നെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ആപ്പിളിന് വീണ്ടും തിരിച്ചടി, കവർ നിർമ്മാതാവിൽ നിന്നും ഐഫോൺ 15 പ്രോയുടെ ഡിസൈൻ ചോർന്നു
കഴിഞ്ഞ മാസം ആണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ കടുത്തുരുത്തി മുട്ടുചിറയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണ്ണം എന്ന വ്യാജേനെ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന്, കട ഉടമ പരിശോധിച്ചപ്പോള്‍ ഇത് മൂക്കുപണ്ടമാണെന്ന് മനസിലാവുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
സംഭവത്തിനുശേഷം യുവാവ് ഒളിവില്‍ പോയി. കട ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്ക് ജില്ലയിലെ ഈരാറ്റുപേട്ട, പള്ളിക്കത്തോട്, പൊന്‍കുന്നം, കൂടാതെ ആലപ്പുഴ, പീരുമേട്, തൊടുപുഴ എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments