കറുകച്ചാൽ: നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലും ട്രാൻസ്ഫോർമറിന്റെ ഗ്രില്ലിനും ഇടയിൽ ഇടിച്ചുകയറി അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കോട്ടയം-കോഴഞ്ചേരി റോഡിൽ തോട്ടയ്ക്കാട് ആശുപത്രിപ്പടിയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30-ഓടെ ആയിരുന്നു അപകടം നടന്നത്. കോട്ടയം ഭാഗത്തുനിന്നു കറുകച്ചാലിലേക്ക് പോയ കാർ വളവ് തിരിയുമ്പോൾ നിയന്ത്രണംവിട്ട് റോഡിന്റെ എതിർവശത്തെ വൈദ്യുത തൂണിലിടിച്ച ശേഷം ട്രാൻസ്ഫോർമറിന്റെ ഗ്രില്ലിലിടിച്ചാണ് നിന്നത്.
Read Also : മഹിളാ മോർച്ച ദേശീയ സെക്രട്ടറി പത്മജാ എസ് മേനോൻ പാർട്ടി വിപ്പ് ലംഘിച്ചു യുഡിഎഫിനൊപ്പം നിന്നു, ബിജെപി നടപടി
അപകടത്തിൽ കാറിന്റെ ഇരു ഡോറുകളും മുൻവശവും തകർന്നിട്ടുണ്ട്.
Post Your Comments