IdukkiKeralaNattuvarthaLatest NewsNews

മൂന്നാറിൽ നിന്നും മടങ്ങവെ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു : യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ സ്വദേശി കാർത്തിക്, എരുമേലി സ്വദേശി അരവിന്ദ് എന്നിവരാണ് മരിച്ചത്

ഇടുക്കി: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൃശൂർ സ്വദേശി കാർത്തിക്, എരുമേലി സ്വദേശി അരവിന്ദ് എന്നിവരാണ് മരിച്ചത്.

Read Also : സംഘടനയില്‍ അംഗമാണെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ ബാധകമല്ലെന്ന് ധ്വനി: ഹരീഷ് പേരടി

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഇരുമ്പുപാലത്ത് ആണ് അപകടം നടന്നത്. നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് നേരെ ബൈക്ക് വന്നിടിക്കുകയായിരുന്നു. യുവാക്കൾ മൂന്നാർ സന്ദർശിച്ച് തിരികെ എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകും വഴിയാണ് അപകടമുണ്ടായത്.

Read Also : സിനിമാമേഖലയിൽ ലഹരി ഉപയോഗിക്കുന്ന നടീനടൻമാർക്കെതിരെ നടപടിയെടുക്കാൻ സംഘടനകൾ സഹകരിക്കുന്നില്ല: എക്‌സൈസ്

അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button