
കൊല്ലം: ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഉദ്ഘാടനം മെയ് നാലിന്. സാംസ്‌കാരിക വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്‌കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം മൂന്നര ഏക്കർ ഭൂമിയിൽ നിർമ്മിച്ച ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചമാണ് ഉദ്ഘാടനം ചെയ്തത്. 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കുക.
ഒരു ലക്ഷം അടിയോളം വിസ്തീർണത്തിൽ നിർമിച്ച സമുച്ചയത്തിൽ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എ വി തിയേറ്റർ, ബ്ലാക്ക് ബോക്സ് തിയേറ്റർ, ഇൻഡോർ ഓഡിറ്റോറിയം, സെമിനാർ ഹാൾ എന്നിവയ്ക്ക് പുറമെ ഡിജിറ്റൽ രൂപത്തിലുള്ള ലൈബ്രറി, ആർട്ട് ഗ്യാലറി, ക്ലാസ് മുറികൾ, ശില്പ്പശാലകൾക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷനാകും. ധനമന്ത്രി കെ എൻ ബാലഗോപാൽ, ക്ഷീര മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ മുഖ്യതിഥികളാവും.
Read Also: ഇന്‍സ്റ്റഗ്രാമില്‍ ഫോളേവേഴ്‌സിനെ വർധിപ്പിക്കാൻ ‘വിഷംകഴിച്ച്’ വിദ്യാർത്ഥി: ഒടുവിൽ നടന്നത്
Post Your Comments