കാണാതായ വളർത്തുനായയെ കണ്ടെത്താൻ വ്യത്യസ്ത രീതി പരീക്ഷിച്ച് യുവാവ്. പട്ടിയെ കണ്ടെത്താൻ ഡ്രോൺ പറത്തിയാണ് യുവാവ് തന്റെ ശ്രമങ്ങൾ നടത്തിയത്. പട്ടിപരിശീലകയെന്ന് സ്വയം പരിചയപ്പെടുത്തിയ sailorjerrithedogtrainer എന്ന ഇന്സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോയിൽ കാണുന്ന കാഴ്ച കുറച്ച് വ്യത്യസ്തമാണ്. രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം പേരാണ് വീഡിയോ കണ്ടത്. പതിനാറ് ലക്ഷം പേര്‍ ലൈക്ക് ചെയ്തു.
അന്വേഷിച്ച് ആകാശത്ത് വട്ടമിട്ട ഡ്രോണ്‍ കണ്ടെത്തിയത്, കരടിക്കുടുംബവുമായി കളിച്ച് നടക്കുന്ന റഷ്യന്‍ ഹസ്കിയെ ആണ്. ഡ്രോണ്‍ വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള വാഹനങ്ങള്‍ പോകുന്ന ഒരു മണ്‍പാതയിലുൂടെ മൂന്ന് കരടികള്‍ക്കൊപ്പം പോകുന്ന ഹസ്കിയെ ആണ്. അമ്മയുടെ കൂടെയുള്ള രണ്ട് കരടിക്കുട്ടികള്‍ക്കൊപ്പം അടുത്തും അകന്നും മണം പിടിച്ചും നീങ്ങുന്ന ഹസ്കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ. വലിയൊരു കാടിന് നടുവില്‍ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്കിയിലാണ് വീഡിയോ അവസാനിക്കുന്നത്.
നൂറ് കണക്കിന് പേരാണ് തങ്ങളുടെ കുറിപ്പുകളെഴുതാന്‍ കമന്‍റ് ബോക്സിലേക്കെത്തിയത്. ‘ഒരു കരടി അവനോട് പോടാ വീട്ടീ പോടാ എന്ന് പറയുന്നു.’ ഒരു കാഴ്ചക്കാരനെഴുതി. ‘പുതിയ ആളെ കൂടി കുടുംബത്തിലേക്ക് കൂട്ടുന്നതിനെ കുറിച്ച് കുട്ടികളോട് സംസാരിക്കാന്‍ പോലും അമ്മയ്ക്ക് സമയമില്ല. അവള്‍ വളരെ ക്ഷീണിതയാണ്. പക്ഷേ, ഇപ്പോള്‍ ആ തീരുമാനത്തെ ചോദ്യം ചെയ്യുന്നുണ്ടാകും’, ഒരു കാഴ്ചക്കാരനെഴുതി. എന്നാല്‍ പട്ടിക്ക് എന്തെങ്കിലും സംഭവിച്ചോ അതോ അത് ഉടമസ്ഥരുടെ അടുത്തേക്ക് തിരിച്ചെത്തിയോ എന്നൊന്നും വ്യക്തമല്ല.
View this post on Instagram
Post Your Comments