KozhikodeKeralaNattuvarthaLatest NewsNews

പാട്ടുപാടാൻ അവസരം നൽകാമെന്ന് പറഞ്ഞ് 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു : യുവാവിന് പത്തുവര്‍ഷം തടവും പിഴയും

വാളൂർ ചെനോളി കിഴക്കയിൽ മീത്തൽ വീട്ടിൽ നിസാറിനെയാണ് (30) കോടതി ശിക്ഷിച്ചത്

കോഴിക്കോട്: 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് പത്തു വർഷം കഠിന തടവും മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വാളൂർ ചെനോളി കിഴക്കയിൽ മീത്തൽ വീട്ടിൽ നിസാറിനെയാണ് (30) കോടതി ശിക്ഷിച്ചത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി.പി.അനിൽ ആണ് ശിക്ഷ വിധിച്ചത്.

Read Also : ആളില്ലാത്ത സമയം വീട്ടിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : 22-കാരൻ അറസ്റ്റിൽ

2019-ൽ ആണ് കേസിനാസ്പദമായ സംഭവം. ഗായകനായ നിസാർ കുട്ടിയ്ക്ക് കൂടെ പാട്ടു പാടാൻ അവസരം കൊടുക്കാം എന്നു വാ​ഗ്ദാനം നൽകി. തുടർന്ന്, പാട്ടു കേൾക്കാൻ വിളിച്ചു വരുത്തിയ ശേഷം കാറിൽ വെച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടി മാതാവിനോട് ഇക്കാര്യം വെളിപ്പെടുത്തി. തുടർന്ന്, പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

പേരാമ്പ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർമാരായ കെ.കെ.ബിജു, സുമിത്ത്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ കോടതിയിൽ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button