ErnakulamCinemaNattuvarthaMollywoodKeralaNewsEntertainmentMovie Gossips

ഷെയ്‌നിനെ മനഃപൂർവ്വം ടാർഗറ്റ് ചെയ്യുന്നു: മറ്റുപലർക്കുമെതിരെ പരാതി വന്നിട്ടുണ്ടെന്ന് സാന്ദ്ര തോമസ്

കൊച്ചി: സിനിമാ മേഖലയില്‍ മറ്റ് പല നടന്മാർക്കെതിരേയും പരാതികള്‍ ഉണ്ടെങ്കിലും ഷെയ്ന്‍ നിഗത്തിന്റെ പേര് മാത്രമാണ് പുറത്ത് പറഞ്ഞിരിക്കുന്നതെന്നും ഷെയ്‌നിനെ മനഃപൂർവ്വം ടാർഗറ്റ് ചെയ്യുകയാണെന്നും വ്യക്തമാക്കി നിർമ്മാതാവും നടിയുമായ സാന്ദ്രാ തോമസ്.

ഒരാളെ മാത്രം ഒറ്റക്ക് ക്രൂശിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അത്രയും കാലം ചെയ്തതിനെയൊന്നും പരിഗണിക്കാതെ സൈബർ അറ്റാക്കിന് ഇട്ടുകൊടുക്കുന്നതിനോട് യോജിക്കാനാവില്ലെന്നും സാന്ദ്ര പറഞ്ഞു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് സാന്ദ്ര ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സാന്ദ്രാ തോമസിന്റെ വാക്കുകൾ ഇങ്ങനെ;

വെറും 750 മില്ലി കുപ്പിവെള്ളത്തിന് നൽകേണ്ടത് 50 ലക്ഷം രൂപ! സ്വർണമയമുള്ള വില കൂടിയ വെള്ളത്തെക്കുറിച്ച് കൂടുതൽ അറിയൂ

‘ഇപ്പോഴത്തെ ഈ അക്രമത്തില്‍ നിന്നും ഒരു രക്ഷപ്പെടല്‍ എന്ന് പറയുന്നത് ഷെയ്നിന് ബുദ്ധിമുട്ടായിരിക്കും. സത്യത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ എല്ലാ സെറ്റിലും നടക്കുന്നുണ്ട്. പക്ഷെ എന്തുകൊണ്ട് ഷെയ്നിനെ മാത്രം ടാർഗറ്റ് ചെയ്യുന്നു എന്നുള്ളതും ഒരു ചോദ്യമാണ്. ഷെയ്ൻ എന്ന ഒരു നടന്‍ മാത്രമല്ല, ഇങ്ങനെ ചോദിക്കുന്നതും പെരുമാറുന്നതും. ഞാന്‍ അടക്കമുള്ള എത്ര നിർമ്മാതാക്കൾ പരാതി നല്‍കിയിട്ടുണ്ട്. അതെല്ലാം ഒതുക്കി തീർക്കുകയാണുണ്ടായത്.

ഷെയ്നിനെ മനഃപൂർവ്വം ടാർഗറ്റ് ചെയ്യുന്നതായി എനിക്ക് തോന്നുന്നു. ഇവിടെ വേറെ എത്ര നടന്മാർക്കെതിരെ പരാതികള്‍ വന്നിട്ടുണ്ട്. പല താരങ്ങളെക്കുറിച്ചുള്ള പരാതികള്‍ ഉള്ളപ്പോള്‍ ഷെയ്‌നിന്റെ പേര് മാത്രം പറയുന്നത് എന്തുകൊണ്ടാണ്. പരാതികള്‍ ബോധ്യപ്പെട്ടാല്‍ മറ്റുള്ളവരുടെയും പേരുകള്‍ പറയണം.’

shortlink

Related Articles

Post Your Comments

Related Articles


Back to top button