ദുബായ്: റമദാനിൽ ദുബായിൽ അറസ്റ്റിലായത് 300 ൽ അധികം ഭിക്ഷാടകർ. മാർച്ച് പകുതിയോടെ ഭിക്ഷാടന വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചതിന് ശേഷം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി 319 യാചകരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിൽ 167 പുരുഷന്മാരും 152 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
റമദാൻ അവധിക്കിടെ 9 ഭീക്ഷാടകർ പിടിയിലായി. മറ്റുള്ളവരുടെ വികാരങ്ങളും സഹാനുഭൂതിയും ചൂഷണം ചെയ്യുന്ന യാചകരുടെയും തെരുവ് കച്ചവടക്കാരുടെയും എണ്ണം കുറയ്ക്കുക എന്നതാണ് യാചക വിരുദ്ധ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ മേജർ ജനറൽ ജമാൽ സലേം അൽ ജല്ലാഫ് പറഞ്ഞു.
ഭിക്ഷാടനം സമൂഹത്തിന്റെയും രാജ്യത്തിന്റെയും പ്രതിച്ഛായക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അൽ ജലാഫ് കൂട്ടിച്ചേർത്തു. ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും അദ്ദേഹം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു. 2018-ലെ 9-ാം നമ്പർ ഫെഡറൽ നിയമപ്രകാരം ഭിക്ഷാടനം നടത്തുന്നത് ശിക്ഷാർഹമാണ്. യാചകരുടെ അഭ്യർത്ഥനകളോട് പ്രതികരിക്കരുതെന്നും അവരോട് സഹതാപം കാണിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Read Also: പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു: വാക്കുകൾക്ക് കാതോർത്ത് ജനലക്ഷങ്ങൾ
Post Your Comments