KeralaLatest News

പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു: വാക്കുകൾക്ക് കാതോർത്ത് ജനലക്ഷങ്ങൾ

പ്രധാനമന്ത്രി കൊച്ചിയിൽ: കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ സ്വീകരണം ,വാക്കുകൾക്ക് കാതോർത്ത് ആയിരങ്ങൾ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള പര്യടനത്തിന് തുടക്കം. ദ്വിദിന സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ആവേശോജ്ജ്വല വരവേൽപ്പ്. കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ വ്യവസായ മന്ത്രി പി. രാജീവ് സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാൻ കൊച്ചിയിൽ വൻ ജനത്തിരക്കാണ്. അഞ്ച് മണിക്ക് നേവൽ ബേസിലെത്തിയ മോദിയുടെ റോഡ് ഷോ ആരംഭിച്ചു .

പെരുമാനൂർ ജങ്ഷൻ മുതൽ തേവര എസ്.എച്ച്. കോളേജ് വരെ 1.8 കിലോമീറ്റർ ദൂരത്തിലാണ് റോഡ് ഷോ. ജനങ്ങൾക്ക് റോഡ് ഷോ കാണുന്നതിനായി ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രത്യേകം സ്ഥലം വേർതിരിച്ചിട്ടുമുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നത്. റോഡ് ഷോയ്ക്ക് ശേഷം എസ്.എച്ച്. കോളേജിൽ നടക്കുന്ന യുവം പരിപാടിയിലും മോദി പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊച്ചിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോയായി പ്രധാനമന്ത്രി യുവം സംവാദ വേദിയിൽ എത്തും. യുവജനങ്ങളോട് സംസാരിക്കുന്ന പരിപാടിയാണിത്. ആറ് മണിക്കാണ് സംവാദ പരിപാടി ആരംഭിക്കുക. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ് ജനങ്ങൾ.

വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് , യുവം 2023 കോണ്‍ക്ലേവ് , കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടനം തുടങ്ങിയവയാണ് കേരളത്തിൽ പ്രധാനമന്ത്രിയുടെ പ്രധാന പരിപാടികൾ. ഇന്റലിജൻസ് റിപ്പോർട്ട് ചോർന്ന പശ്ചാത്തലത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button