ഭോപ്പാല്‍: ഇന്ത്യയിലെ മുന്‍ ഭരണകൂടങ്ങള്‍ ഗ്രാമങ്ങളോട് ചെയ്ത അനീതി ബിജെപി സര്‍ക്കാര്‍ അവസാനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടി വന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിലെ രേവയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യയിലെ പഞ്ചായത്തുകള്‍ ഗ്രാമങ്ങളുടെ വികസനത്തിന്റെ ജീവവായുവാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Read Also: പൃഥ്വിരാജിനൊപ്പമുള്ള ലിപ് ലോക്ക് തനിക്ക് വലിയ വിഷയമല്ല, നഗ്നയായി വരെ അഭിനയിച്ചിട്ടുണ്ടെന്ന് അമല പോൾ
2014ന് മുമ്പ് വരെ രാജ്യത്താകെ 6000 പഞ്ചായത്ത് കെട്ടിടങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചത്. എന്നാല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ബിജെപിയുടെ ഭരണത്തിന് കീഴില്‍ 30,000ത്തില്‍ അധികം പുതിയ പഞ്ചായത്ത് കെട്ടിടങ്ങള്‍ ഉയര്‍ന്നു. ഗ്രാമങ്ങളിലെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതിനാണ് മുന്‍ കാലങ്ങളില്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിച്ചിരുന്നതെന്നും ഗ്രാമങ്ങളുടെ വികസനത്തിനായി ഖജനാവ് ഉപയോഗിച്ചത് ബിജെപി സര്‍ക്കാര്‍ ആണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments