Latest NewsIndiaNews

ജയിലുകളിൽ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നു, പുതിയ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ

രാത്രി സമയത്ത് ജയിലുകളിലെ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഡ്രോണുകൾ നിരീക്ഷണം ഉറപ്പുവരുത്തുന്നതാണ്

ജയിലുകളിലെ നിരീക്ഷണം ശക്തമാക്കാൻ പുതിയ നീക്കവുമായി മഹാരാഷ്ട്ര സർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ജയിലുകളിൽ നൈറ്റ് വിഷൻ ഡ്രോൺ ക്യാമറകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജയിലിലെ അന്തേവാസികളെ നിരീക്ഷിക്കാനും, സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 12 ജയിലുകളിലാണ് ക്യാമറകൾ സ്ഥാപിക്കുക.

രാത്രി സമയത്ത് ജയിലുകളിലെ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഡ്രോണുകൾ നിരീക്ഷണം ഉറപ്പുവരുത്തുന്നതാണ്. യെരവാഡ, കോലാംപൂർ, നാസിക്, സംഭാജി നഗർ, താനെ, അമരാവതി, നാഗ്പൂർ, കല്യാൺ, ചന്ദ്രപൂർ എന്നിവിടങ്ങളിലാണ് ഡ്രോൺ ക്യാമറകൾ സ്ഥാപിക്കുന്നത്. ഉത്തർപ്രദേശിനുശേഷം ജയിലുകളുടെ സുരക്ഷയ്ക്കായി ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര.

Also Read: ‘കേരളത്തിലെ പെണ്ണുങ്ങൾക്കൊക്കെ തീണ്ടാരി ആയതോണ്ടാണോ വിഷമടിച്ച കറിവേപ്പില അതിർത്തി കടന്ന് വരുന്നത്?’- കെപി ശശികല

shortlink

Related Articles

Post Your Comments

Related Articles


Back to top button