ഏറ്റുമാനൂർ: അപകടത്തിൽ തകർന്ന മിനിലോറി ഒരു മാസത്തോളമായി റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ. മണർകാട് ബൈപാസിന്റെ മൂന്നാം റീച്ചിൽ വടക്കേനടയ്ക്കും കിഴക്കേനടയ്ക്കും ഇടയിലുള്ള ഭാഗത്തെ വളവിലാണ് റോഡിലേക്കു കയറിയനിലയിൽ വാഹനം കിടക്കുന്നത്. റോഡിലെ വളവിനോടു ചേർന്നാണ് ഈ വാഹനം കിടക്കുന്നത്. അതിനാൽ, വാഹനം അപകടമുണ്ടാക്കാൻ സാധ്യതയേറെയാണ്.
Read Also : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം പേർ അനർഹർ, നടപടി കടുപ്പിച്ച് സർക്കാർ
റോഡിൽ ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുള്ളതാണ്. ദിശമാറി എതിരെ വന്ന കാറിൽ ഇടിച്ചുതകർന്ന മിനിലോറിയാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.
Read Also : ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമം : അച്ഛനും മകനും അറസ്റ്റിൽ
അപകടം നടന്ന് ഒരു മാസമായിട്ടും ഉടമ വാഹനം കൊണ്ടുപോയിട്ടില്ല. അപകട സാധ്യതയേറിയ ഭാഗത്തു നിന്നു വാഹനം നീക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
Post Your Comments