കടുത്തുരുത്തി: ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും മകനും പൊലീസ് പിടിയിൽ. മാഞ്ഞൂര്‍ പുള്ളോംപറമ്പില് താമസിക്കുന്ന എറണാകുളം നെല്ലിമറ്റം വടക്കേടത്തുപറമ്പില്‍ ശശിധരന് (66), ഇയാളുടെ മകനായ സച്ചു ശശിധരന് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകുന്നേരം ആണ് കേസിനാസ്പദമായ സംഭവം. ഇരുവരും ചേര്‍ന്ന് മാഞ്ഞൂര്‍ സൗത്ത് ഭാഗത്തുള്ള ഗൃഹനാഥനെയും ഭാര്യയെയും ആക്രമിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ സച്ചു ഗൃഹനാഥന്റെ സഹോദരിയുടെ വീടിനു മുന്‍വശത്തുനിന്ന് ഫോണിലൂടെ ചീത്ത പറയുന്നത് ഗൃഹനാഥന്റെ സഹോദരന് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം സച്ചു തന്റെ വീട്ടില്‍ നിന്നും കത്തിയുമായെത്തി ഇയാളെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇത് തടയാന്‍ ശ്രമിച്ച ഗൃഹനാഥനെ ഇയാള്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെ ശശിധരന് ചീത്ത വിളിക്കുകയും ആക്രമിക്കുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments