ഇടപ്പള്ളി: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവെയ്പ്പിൽ ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലാണ് കണ്ടെത്തൽ. ആദ്യ ഡോസ് നൽകിയതിന് പകരം കുട്ടിക്ക് നൽകിയത് രണ്ടാമത്തെ ഡോസാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന് 45 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കുന്ന വാക്‌സിന്‍ നല്‍കിയെന്നാണ് പരാതി ഉന്നയിച്ചത്. പാലാരിവട്ടം സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനാണ് വാക്‌സിന്‍ മാറി നല്‍കിയത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വീഴ്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരോഗ്യ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കുമാണ് പരാതി നല്‍കിയത്.
വാക്‌സിന് എടുത്തതിനു ശേഷം നഴ്‌സിങ് സ്റ്റാഫ് തന്നെ ഇമ്യൂണെസേഷന്‍ ടേബിളില്‍ രേഖപ്പെടുത്തിയപ്പോഴാണ് വിവരം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. എട്ട് ദിവസത്തേതിന് പകരം 45 ദിവസത്തിന്റെ കോളത്തിലാണ് രേഖപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചു. അപ്പോഴാണ് വാക്‌സിന്‍ മാറി നല്‍കിയതെന്ന വിവരം മനസിലായത്. സംഭവം അറിഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഉടനെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റി.
Post Your Comments