അന്യ ജാതിയിലുള്ള യുവാക്കളെ പ്രണയിച്ചതിനെ തുടർന്ന് പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി. രണ്ട് പെൺമക്കളെയും കഴുത്ത് ഞെരിച്ചാണ് മാതാപിതാക്കൾ കൊലപ്പെടുത്തിയത്. ബി.എ വിദ്യാർത്ഥിനിയായ 18 വയസുകാരി റോഷ്നി കുമാരിയും, സഹോദരി തന്നു കുമാരിയുമാണ് കൊല്ലപ്പെട്ടത്. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.
മക്കൾ ഉറങ്ങിക്കിടക്കുമ്പോഴാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. പിതാവ് നരേഷ് ബൈതയും, മാതാവ് റിങ്കു ദേവിയുമാണ് കേസിലെ പ്രതികൾ. റിങ്കു ദേവിയെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും, നരേഷ് ബൈത ഒളിവിൽ കഴിയുകയാണ്. കുട്ടികൾക്ക് വ്യത്യസ്ഥ ജാതിയിൽപ്പെട്ടവരുമായി ഉണ്ടായിരുന്ന പ്രണയം കുടുംബത്തിന് മാനക്കേട് ഉണ്ടാക്കിയെന്ന് റിങ്കു ദേവി പോലീസിന് മൊഴി നൽകി.
Also Read: ക്ലർക്കായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
വീട്ടിൽ അറിയാതെ ഇരുവരും പുറത്തു പോകുന്നതിനെ ചൊല്ലി ഉണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റോഷ്നിയുടെയും, തന്നുവിന്‍റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പിതാവ് നരേഷ് ബൈതയ്ക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Post Your Comments