Latest NewsKeralaNews

‘ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു, അതാണ് വന്ദേഭാരത് ട്രെയിനിന്റെ ഐശ്വര്യം’: സുരേഷ് ഗോപി

തിരുവനന്തപുരം: വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്ന് സുരേഷ് ഗോപി. ബാക്കി കാര്യങ്ങള്‍ പ്രധാനമന്ത്രി സംസാരിക്കുമെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തിയതോടെ കോൺഗ്രസ്, സി.പി.എം നേതാക്കൾക്ക് ഉറക്കം നഷ്ടമായിരിക്കുകയാണ്. അതിന്റെ തെളിവാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം.

വന്ദേഭാരത് ട്രെയിന്‍ പെട്ടെന്ന് കേരളത്തില്‍ എത്തിയതിന് പിന്നില്‍ കേന്ദ്രത്തിന്റെ കപടരാഷ്ട്രീയമാണെന്നും ഇതിന് രാഷ്ട്രീയ അജണ്ടയുണ്ടെന്നുമായിരുന്നു ഡി.വൈ.എഫ്.ഐ പ്രതികരിച്ചത്. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുന്നുവെന്നത്. ട്രെയിനില്‍ യാത്രയ്ക്ക് ഒരു സുരക്ഷയുമില്ലാത്ത സാഹചര്യം നിലനില്‍ക്കുന്നു. ഇതിന് യാതൊരു പ്രാധാന്യവും കേന്ദ്രം നല്‍കുന്നില്ല. കേരളം മുന്നോട്ടുവെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സില്‍വര്‍ലൈനിന് ബദലായി ട്രെയിന്‍ അനുവദിച്ചതിന് പിന്നല്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയമാണെന്നും ഡി.വൈ.എഫ്.ഐ കുറ്റപ്പെടുത്തി.

അതേസമയം, കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ ഇന്നലെ പാലക്കാട്ടെത്തി. വൻ സ്വീകരണമാണ് ബിജെപി പ്രവർത്തകർ നൽകിയത്. ലോക്കോ പൈലറ്റിനെ മാലയിട്ടാ സ്വീകരിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് വന്ദേഭാരതിന് സ്വീകരണമൊരുക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button