
തൃശ്ശൂർ: അതിരപ്പിള്ളിയിൽ വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി മോനീശ്വരൻ ആണ് മുങ്ങി മരിച്ചത്.
Read Also : അക്ഷയ സെന്ററുകൾക്കെതിരെ വ്യാപക പരാതി! വാട്ടർ അതോറിറ്റി സേവനങ്ങൾക്ക് ഈടാക്കുന്നത് ഭീമമായ സർവീസ് ചാർജ്
അതിരപ്പിള്ളി വെറ്റിപ്പാറ പാലത്തിന് സമീപം പുഴയിൽ കുളിക്കുന്നതിനിടെയാണ് എട്ട് വയസുകാരൻ മുങ്ങി മരിച്ചത്. കുടുംബത്തോടൊപ്പം വിനോദ യാത്ര വന്നതായിരുന്നു മോനീശ്വരൻ. പുഴയിൽ മുങ്ങി താഴ്ന്ന കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : വിഷു ഇങ്ങെത്തി, വിഷുക്കണി ഒരുക്കേണ്ടതും കണി കാണേണ്ടതും ഇങ്ങനെയാണ്, എന്തെല്ലാം ശ്രദ്ധിക്കണം…
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments