
കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ ഫുട്‌ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ന്നു. രണ്ടാഴ്ച മുമ്പ് നടന്ന അക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
Post Your Comments