KeralaLatest NewsNews

അക്ഷയ സെന്ററുകൾക്കെതിരെ വ്യാപക പരാതി! വാട്ടർ അതോറിറ്റി സേവനങ്ങൾക്ക് ഈടാക്കുന്നത് ഭീമമായ സർവീസ് ചാർജ്

വാട്ടർ അതോറിറ്റിയുടെ വിവിധ ഓൺലൈൻ സേവനങ്ങൾക്ക് 5 രൂപ മുതൽ 65 രൂപ വരെയാണ് ഫീസ്

സംസ്ഥാനത്ത് അക്ഷയ സെന്ററുകൾക്കെതിരെ വ്യാപക പരാതി ഉയർന്നു. വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സേവനങ്ങൾക്ക് ഭീമമായ തുകയാണ് സർവീസ് ചാർജായി അക്ഷയ സെന്ററുകൾ ഈടാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്ടർ അതോറിറ്റിയുടെ ചെറിയ സേവനങ്ങൾക്ക് പോലും 100 രൂപ മുതൽ 350 രൂപ വരെയാണ് സർവീസ് ചാർജായി ഈടാക്കുന്നത്. സർവീസ് ചാർജ് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി അക്ഷയ സെന്ററുകൾ സർവീസ് ചാർജുകൾ ഏകീകരിച്ച് പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി എം ഡി എസ്. വെങ്കിടേസപതി അക്ഷയ ഡയറക്ടർക്ക് കത്ത് നൽകി.

യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ നൂറിലധികം പരാതികളാണ് വാട്ടർ അതോറിറ്റിക്ക് ലഭിച്ചത്. സാധാരണയായി വാട്ടർ അതോറിറ്റിയുടെ ഓൺലൈൻ സംവിധാനം വഴി ബിൽ അടയ്ക്കുന്നവർക്ക് ഒരു രൂപ മുതൽ 100 രൂപ വരെ ഇൻസെന്റീവ് നൽകുന്നുണ്ട്. ഈ തുക ബില്ലിനൊപ്പം അക്ഷയകൾ ഈടാക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ വിവിധ ഓൺലൈൻ സേവനങ്ങൾക്ക് 5 രൂപ മുതൽ 65 രൂപ വരെയാണ് ഫീസ്. എന്നാൽ, ഈ മാനദണ്ഡങ്ങൾ മറികടന്നാണ് വിവിധ സേവനങ്ങൾക്ക് 100 രൂപ മുതൽ 350 രൂപ വരെ ഫീസ് ഈടാക്കുന്നത്.

Also Read: ഇന്‍റേണ്‍ഷിപ്പിപ്പിന് കൊച്ചിയിലെത്തി : നിയമ വിദ്യാര്‍ത്ഥികള്‍ എംഡിഎംഎയുമായി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button