KeralaLatest NewsNews

കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരനായ സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു

കൊച്ചി:  കൊച്ചിയില്‍ ഒമ്പതാം ക്ലാസുകാരനായ സഹോദരന്‍ സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരന്‍ ലഹരിക്ക് അടിമയെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു.

read also: കണ്ണൂര്‍ ലീഡേഴ്‌സ് കോളജിലുണ്ടായ തര്‍ക്കത്തിന് ഒന്നര വര്‍ഷം കാത്തിരുന്ന് പകവീട്ടി യുവാക്കള്‍

കുട്ടി സ്‌കൂളിലെ കൂട്ടുകാരിയോടാണ് വിവരം പറഞ്ഞത്. 2024 ഡിസംബറില്‍ ആയിരുന്നു സംഭവം. ഭയന്ന പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇതുവഴിയാണ് അധ്യാപകര്‍ വിവരമറിഞ്ഞത്. സ്വകാര്യഭാഗത്ത് വേദന ഉണ്ടായതോടെയാണ് കുട്ടി വിവരം പുറത്ത് പറഞ്ഞത്. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി. ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒമ്പതാം ക്ലാസുകാരനെ കുറിച്ച് പോലീസ് വിവരം സ്വീകരിക്കുന്നതിനിടയാണ് പുതിയ പരാതി പോലീസിന് ലഭിച്ചത്. പാലാരിവട്ടം പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിക്ക് തുടര്‍ച്ചയായി കൗണ്‍സിലിങ് നല്‍കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പ്രതിസ്ഥാനത്ത് പ്രായപൂര്‍ത്തിയാകാത്തയാള്‍ ആയതിനാല്‍ കേസുമായി ബന്ധപ്പെട്ട് സിഡബ്ല്യൂസിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button