Latest NewsKeralaNews

സൗദി രാജകുടുംബാംഗത്തിന്റെ 325 കിലോ സ്വര്‍ണം മോഷ്ടിച്ച് കടത്തിയത് താനും സഹോദരനും, ഏറ്റുപറഞ്ഞ് പ്രവാസി

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വര്‍ണം തിരികെ കിട്ടാനെന്ന് ഷാഫി വീഡിയോയില്‍ പറയുന്നു. താനും സഹോദരനും ചേര്‍ന്ന് സൗദിയില്‍ നിന്ന് 325 കിലോ സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി വെളിപ്പെടുത്തി. ഇതാദ്യമായാണ് തട്ടിക്കൊണ്ടു പോയ ശേഷം ഷാഫിയുടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

Read Also: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് വിടാന്‍ പാടില്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതിയാണ്: കർണാടക

കിഡ്‌നാപ്പിംഗ് സംഘത്തിന്റെ തടവിലിരിക്കെയാണ് ഷാഫി വീഡിയോ പുറത്തു വിട്ടതെന്ന് കരുതുന്നു. തന്നെ തട്ടിക്കൊണ്ടുപോയത് മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ കിട്ടാനാണെന്നും താനും സഹോദരനും ചേര്‍ന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വര്‍ണം മോഷ്ടിച്ച് കടത്തിയെന്നും ഷാഫി വെളിപ്പെടുത്തുന്നു. ഏകദേശം 80 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇതിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. തന്റെ മോചനം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിട്ട് കാര്യമില്ലെന്നും ഷാഫി പറയുന്നു.

അതേസമരം ഷാഫിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘമാണെന്നാണ് സൂചന. കേസില്‍ കര്‍ണാടക കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കും. സൗദി എയര്‍പോര്‍ട്ടില്‍ നിന്ന് തട്ടിയെടുത്ത 300 കിലോ സ്വര്‍ണം വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട ഇടപാടാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകുന്നതില്‍ എത്തിയതെന്നാണ് സൂചന. തട്ടിയെടുത്ത സ്വര്‍ണത്തില്‍ ഒരു വിഹിതം വില്‍പ്പന നടത്താന്‍ ഷാഫിയേയും സഹോദരനെയും ഏല്‍പ്പിച്ചുവെന്നും ഇതിന്റെ പണം നല്‍കാതെ കബളിപ്പിച്ചുവെന്നുമാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button