
പാലക്കാട്: വടക്കഞ്ചേരിയില്‍ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ചു. വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെയാണ് ഞായറാഴ്ച രാത്രി 9 മണിയോടെ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം വൈകിട്ടാണ് മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും നിര്‍ത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയും ചെയ്തതത്. നൗഷാദ് ഒച്ച വച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ എത്തിയെങ്കിലും സംഘം ഉടന്‍ കാറില്‍ ഇയാളുമായി കടന്നു കളഞ്ഞു. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി.
Read Also: വർഗീയ വിദ്വേഷ പരാമര്‍ശ കേസ് : പി സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി
സമീപത്തെ സിസിടി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച അന്വേഷണം നടക്കുന്നതിനിടയില്‍ രാത്രി 11 മണിയോടെ മകന്റെ ഫോണിലേക്ക് നാഷാദിന്റെ കോളെത്തി. താന്‍ തമിഴ്‌നാട് അതിര്‍ത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ തന്നെ ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നുമാണ് നൗഷാദ് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ നവക്കരയില്‍ എത്തി. മുഖത്തും ശരീരത്തിനും പരിക്കേറ്റ നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ട് പോയത് ബന്ധുക്കള്‍ തന്നെയെന്ന് പൊലീസ് തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ സ്വത്ത് തര്‍ക്കമെന്നാണ് നിഗമനം.
Post Your Comments