KeralaLatest NewsNews

പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു

കോഴിക്കോട്: പ്രവർത്തിച്ചുക്കൊണ്ടിരിക്കെ വാഷിംഗ്  മെഷീൻ പൊട്ടിത്തെറിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം നടന്നത്. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലാണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയെ തുടർന്ന് വാഷിംഗ് മെഷീനും വസ്ത്രങ്ങളും ചിതറിപ്പോയി. അപകട സമയത്ത് വാഷിംഗ് മെഷീന് സമീപം ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി.

Read Also: നമ്മുടെ ദൈനംദിന ഭക്ഷണത്തിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ ഉൾപ്പെടുത്തുന്നതിന്റെ ആവശ്യം ഇവയാണ്

സെമി ആട്ടോമാറ്റിക് വാഷിംഗ് മെഷീനാണ് പൊട്ടിത്തെറിച്ചത്. നാല് വർഷമാണ് വാഷിംഗ് മെഷീന്റെ പഴക്കം. വാഷിംഗ് മെഷീനിന്റെ വയർ എലി കരണ്ട് ഷോർട്ട് സർക്യൂട്ട് ഉണ്ടായാതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊട്ടിത്തെറിയിൽ വാഷിംഗ് മെഷീനിന്റെ വയറുകളും പൈപ്പുകളും നശിച്ചു.

Read Also: മണിപ്പൂർ കൂട്ടബലാത്സംഗക്കേസ്: വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം പിബി അംഗം സുഭാഷിണി അലിക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button