
ആലപ്പുഴ: ആലപ്പുഴയിൽ മഹീന്ദ്ര ഷോറൂമിലെ സര്‍വീസ് സെന്‍ററിലുണ്ടായ അപകടത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. തലവടി സ്വദേശി യദു ആണ് മരിച്ചത്.
Read Also : കൈകാലുകൾ നഷ്ടപ്പെട്ട നിലയിൽ ശരീരം മുഴുവൻ പൊള്ളലേറ്റ കുട്ടികൾ; മരവിപ്പിക്കുന്ന അനുഭവം പറഞ്ഞ് യു.എസ് നഴ്സ്
ഷോറൂമിന്‍റെ ഒപ്പമുള്ള സർവീസ് സെൻറില്‍ വാഹനം കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. സര്‍വീസ് കഴിഞ്ഞശേഷം വാഹനം എടുക്കുമ്പോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ ജീവനക്കാരന്‍ സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. ഇതോടെ വാഹനം മുന്നോട്ടു നീങ്ങി തൊട്ടുമുന്നിലുണ്ടായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു. രണ്ടുപേര്‍ പെട്ടെന്ന് മാറിയതിനാല്‍ രക്ഷപ്പെട്ടു. എന്നാൽ, യദു വാഹനത്തിന്‍റെ അടിയില്‍പെടുകയായിരുന്നു.
അസം സ്വദേശിയായ ജീവനക്കാരനാണ് വാഹനം കഴുകിയശേഷം ഗിയറിലാണെന്നറിയാതെ സ്റ്റാര്‍ട്ട് ചെയ്തത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments