ഡൽഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ് ബോസിനെതിരെ പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം. ദേശീയ വിദ്യാഭ്യാസ നയം- 2020 പിന്‍വലിക്കുക, വിദ്യാര്‍ത്ഥി കൗണ്‍സിലിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് സര്‍വ്വകലാശാലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഉച്ചയോടെയാണ് ഗവര്‍ണര്‍ പ്രസിഡന്‍സി സര്‍വ്വകലാശാലയില്‍ എത്തിയത്. ഈ സമയം ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ എസ്എഫ്ഐ അംഗങ്ങളുടെ റാലി കാമ്പസിന് ചുറ്റും നടക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നതോടെ ഗവർണർ അല്‍പനേരം സന്ദര്‍ശനം നിര്‍ത്തി.
സര്‍വ്വകലാശാലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ഗവര്‍ണര്‍ സര്‍വ്വകലാശാല സന്ദര്‍ശിച്ചതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. വൈസ് ചാന്‍സലര്‍ അനുരാധ ലോഹ്യ ഉള്‍പ്പെടെയുള്ളവരുമായും വിദ്യാര്‍ത്ഥികളുമായും ഫാക്കല്‍റ്റി അംഗങ്ങളുമായും അദ്ദേഹം സംസാരിച്ചു.
Post Your Comments