Latest NewsIndiaNews

ഇലക്ഷന് ശേഷം അസമിലേക്ക് പലായനം ചെയ്ത ബംഗാള്‍ സ്ത്രീകള്‍ ഗവര്‍ണറുടെ കാലില്‍ വീണു കേഴുന്നു ( വീഡിയോ )

അഗോമാനി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖര്‍ ബംഗാളില്‍ വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തില്‍ ദുരിതമനുഭവിക്കുന്നവരെ അസമിലെ അഗോമാനി പ്രദേശത്തെ രണ്‍പാഗ്ലി ക്യാമ്പിലെത്തി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍പ്പ് വകവെക്കാതെ റോഡ് മാര്‍ഗമാണ് അദ്ദേഹം അസമിലെത്തിയത്. ബംഗാളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അസമിലേക്ക് രക്ഷപ്പെട്ടവര്‍ താമസിക്കുന്ന ക്യാമ്പുകളിലെത്തിയ
ഗവര്‍ണറുടെ കാലില്‍ വീണ് കരയുകയായിരുന്നു സ്ത്രീകളടക്കമുള്ളവര്‍.

https://www.facebook.com/194686283896261/videos/396037731436324

കരഞ്ഞ് തൊഴുത് തങ്ങളുടെ സങ്കടങ്ങള്‍ പറയുകയായിരുന്നു ഇവര്‍. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലെ ആശയ സംഘര്‍ഷങ്ങള്‍ അതി രൂക്ഷമായി തന്നെ തുടരുകയാണ്. എന്നാല്‍ ജനങ്ങളുടെ വേദനയും കഷ്ടപ്പാടും പങ്കിടുന്നതിനുള്ള സന്ദര്‍ശനത്തിന് മമതയുടെ അനുമതി വേണ്ടെന്നാണ് ധന്‍കര്‍ മാധ്യമങ്ങളോട് പറഞ്ഞത്. മമത ബാനര്‍ജിയോട് ഏറ്റുമുട്ടല്‍ സമീപനം ഉപേക്ഷിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

READ MORE: കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ഇന്ത്യ; ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2 കോടി കടന്നു

തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങള്‍ അരങ്ങേറിയ കൂച് ബിഹാര്‍ മേഖലകളില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഗവര്‍ണര്‍ ജഗദീപ് ധന്‍കാറിന്റെ വാഹനം തടയുകയും മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. വര്‍ഷങ്ങളായുള്ള ഭരണഘടനാ ധാരണകളുടെ ലംഘനമാണിതെന്നും അവര്‍ പറയുകയുണ്ടായി.

മെയ് 7 ന് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച നാലംഗ സംഘം പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബര്‍ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ചും അക്രമം നടന്ന സ്ഥലങ്ങളെയും നടപടികളെയും കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പശ്ചിമ ബംഗാള്‍ ആഭ്യന്തര സെക്രട്ടറിയോട് ഉത്തരവിട്ടു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 2 ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു.

READ MORE: സംസ്ഥാനത്ത് വിനാശകാരിയായ ഇടിമിന്നല്‍ , കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് : അതീവ ജാഗ്രത

shortlink

Related Articles

Post Your Comments

Related Articles


Back to top button